ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇടതു സര്‍ക്കരിനെ പിന്തുണച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്; വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പാണ് എടുക്കുന്നത് വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇടതു സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ആചാരങ്ങള്‍ അനുഷ്ഠിക്കേണ്ടതിനൊപ്പം നിയമങ്ങളും പാലിക്കേണ്ടതുണ്ട്. വിധിയുടെ പേരില്‍ സമരത്തിന് തെരുവിലിറങ്ങി വിദ്വെഷത്തിനു ഇറങ്ങിയത് ശരിയായ നടപടിയല്ല. കൂടാതെ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. അങ്ങനെയുള്ളപ്പോള്‍ 'തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് പോകാതിരുന്നത് ശരിയായ നിലപാടല്ല. തന്ത്രിയും തന്ത്രി കുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം വെള്ളാപ്പള്ളി ആഞ്ഞടിച്ചു.ഇപ്പോള്‍ നടക്കുന്ന സമരത്തെ എസ് എന്‍ഡിപി പിന്തുണക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടേത് തുറന്ന സമീപനമാണെന്നു വെള്ളാപ്പള്ളി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് സര്‍ക്കറിനൊപ്പം നില്‍ക്കണമായിരുന്നു. ദേവാസ്‌വോമി ബോര്‍ഡ് പ്രസിഡന്റ് എം .പത്മകുമാര്‍ രാജി വെക്കണമെന്നും വെള്ളാപ്പള്ളി വെള്ളാപ്പള്ളി തുറന്നടിച്ചു.ശബരിമല വിഷയത്തില്‍ വോട്ടുമാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പാണ് എടുക്കുന്നത്. തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ നടത്തി വോട്ടു നേടാനാണ് ഇവരുടെ ശ്രമം. അത് ജനങ്ങള്‍ മനസിലാക്കണം.അദ്ദേഹം അഭിപ്രായപ്പെട്ടു.
"
https://www.facebook.com/Malayalivartha























