വിഷയത്തില്‍ ആദ്യം പ്രതികരിക്കേണ്ടത് മുകേഷാണ്... ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാതെ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍...

നടനും ഇടത് എംഎല്‍എയുമായ മുകേഷിനെതിരെ ബോളീവുഡിലെ കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാതെ സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍. വിഷയത്തില്‍ ആദ്യം പ്രതികരിക്കേണ്ടത് മുകേഷാണെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും ചില നേതാക്കള്‍ വ്യക്തമാക്കിയതായാണ് വിവരം. അതേസമയം ടെസ് ജോസഫിനെ തനിക്ക് അറിയില്ലെന്നാണ് മുകേഷ് പ്രതികരിച്ചത്. എത്ര വര്‍ഷങ്ങള്‍ക്ക് മുമ്ബു നടന്ന സംഭവമാണ്. ടെസ് ജോസഫിനെ തനിക്ക് അറിയില്ല.. എനിക്ക് ഒന്നും ഓര്‍മ്മയില്ല.. ആരോപണം ചിരിച്ചു തള്ളുന്നു... നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്‌തോലൂ.. സുപ്രീം കോടതിയില്‍ പൊയ്‌ക്കോളൂ.. ഇത്രയും കൊല്ലം എന്തായിരുന്നു.. ഉറക്കമായിരുന്നോ? മലയാളക്കരയെ ഞെട്ടിച്ച ടെസ് ജോസഫിന്റെ മീ ടൂ.. വെളിപ്പെടുത്തലിനോട് മുകേഷ് പ്രതികരിച്ചത്. ഈ വിഷയത്തില്‍ താന്‍ പ്രകരിക്കാനില്ലെന്നുമായിരുന്നു മുകേഷ് പറഞ്ഞത്.
https://www.facebook.com/Malayalivartha























