1500 രൂപയോളം വിലവരുന്ന സ്റ്റാമ്പ് നാക്കിലോ ചുണ്ടിലോ ഒട്ടിച്ചാല്‍ സെക്കന്റുകള്‍ക്കകം തലച്ചോറില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഒട്ടിക്കുന്നയാള്‍ മൂന്നു ദിവസം വരെ ഉന്മാദാവസ്‌ഥയിലാകും; ഡി.ജെ പാര്‍ട്ടികളില്‍ വിനോദ സഞ്ചാരികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന സ്‌റ്റാമ്ബുകളും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

ആലപ്പുഴയിലെ ടൂറിസ്‌റ്റ് കേന്ദ്രങ്ങളില്‍ വില്‍ക്കുന്നതിന് മയക്കുമരുന്നു ധാരാളമായി എത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നീരീക്ഷണം നടത്തിവരികയായിരുന്നു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ ടി. അനീഷിന്റെ നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്. ഡി.ജെ പാര്‍ട്ടികളില്‍ വിനോദ സഞ്ചാരികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന എല്‍.എസ്. ഡി (ലൈസര്‍ജിക് ആസിഡ് ഡൈ ഈഥൈല്‍ അമിഡ്) സ്‌റ്റാമ്ബുകളും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു.
കൊച്ചി പള്ളുരുത്തി വട്ടത്തറ വീട്ടില്‍ അഖില്‍ ശ്യാം (23), പള്ളുരുത്തി വട്ടത്തറ ഗുരുജ്യോതി വീട്ടില്‍ പ്രവീണ്‍ കുമാര്‍ (22) എന്നിവരെയാണ് ആലപ്പുഴ ബീച്ചില്‍ വിജയ പാര്‍ക്കിന് സമീപത്തനിന്നും അറസ്‌റ്റ് ചെയ്‌തത്. പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തു.
ഒരു സ്‌റ്റാമ്ബിന് 1500 രൂപയോളം വിലവരുന്ന എല്‍. എസ്.ഡി സ്‌റ്റാമ്ബ് നാക്കിലോ ചുണ്ടിലോ ഒട്ടിച്ചാല്‍ സെക്കന്റുകള്‍ക്കകം തലച്ചോറില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഒട്ടിക്കുന്നയാള്‍ മൂന്നു ദിവസം വരെ ഉന്മാദാവസ്‌ഥയിലാകുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗത്തിലൂടെ ഈ മയക്കുമരുന്നിന് അടിമയാക്കുകയും ചെയ്യുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























