അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു, ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് മേള

അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി വര്‍ധിപ്പിച്ചു. മന്ത്രി എ.കെ.ബാലനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ ഏഴ് മുതല്‍ 13 വരെയാണ് ഇത്തവണത്തെ മേള നടക്കുക. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഉണ്ടാകില്ലെന്നും ബാലന്‍ വ്യക്തമാക്കി.
സംസ്ഥാനത്തുണ്ടായ പ്രളയത്തേത്തുടര്‍ന്ന് ഇത്തവണത്തെ മേള മാറ്റി വയ്ക്കുന്നതിനേക്കുറിച്ച് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് മേള നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. ചെലവ് ചുരുക്കിയായിരിക്കും ഇത്തവണത്തെ മേള നടത്തുക.
"
https://www.facebook.com/Malayalivartha






















