Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് സമരം കൊഴുക്കുമ്പോള്‍ സുരക്ഷ ശക്തമാക്കി പോലീസ്; സംഘര്‍ഷമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങി ചില ഭക്തര്‍, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പോലീസിന് നിര്‍ദേശം; വന്‍ പോലീസ് പട നിലയ്ക്കല്‍ മുതല്‍ പമ്പവരെ തമ്പടിച്ചിട്ടുണ്ട്; ഭക്തരെ പ്രകോപിതരാക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

17 OCTOBER 2018 12:01 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് നിലക്കലില്‍ സമരം വീണ്ടും ശക്തമാക്കുന്നു. അതേസമയം തന്നെ വന്‍ പോലീസിനെ ഇറക്കാനാണ് നീക്കം. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വിവിധ സമരങ്ങള്‍ ഇന്ന് നടക്കും. ഇന്നലെ നടന്ന പ്രതിഷേധ സമരം സംഘര്‍ഷാവസ്ഥ സൃഷിടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് നിലക്കലില്‍ ഒരുക്കിയിട്ടുള്ളത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെയാണ് ഇന്ന് പ്രതിഷേധ സമരങ്ങളുടെ പരമ്പര തന്നെ നടക്കുന്നത്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ പോലീസിന് നിര്‍ദേശം. വന്‍ പോലീസ് പട നിലയ്ക്കല്‍ മുതല്‍ പമ്പവരെ തമ്പടിച്ചിട്ടുണ്ട്. കൂടുതല്‍ പോലീസിനെ ഇറക്കാന്‍ സമീപ ജില്ലകളില്‍ കരുതിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

നിലക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിലക്കലിലോ പമ്പയിലോ പ്രതിഷേധം നടത്തും. കെ പി ശശികലയും നിലക്കലില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് 9 മണിയോടെ പമ്പയില്‍ തന്ത്രികുടുംബത്തിന്റെ പ്രാര്‍ത്ഥനാസമരം ആരംഭിക്കും.

പ്രാര്‍ത്ഥനാ സമരത്തിന് എത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും പൊലീസ് നിലക്കലില്‍ തടഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് മുത്തശ്ശിയോടൊപ്പം പ്രാര്‍ഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ എത്തിയത്. പൊലീസ് രാഹുല്‍ ഈശ്വറിന്റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

അതേസമയം നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ച് നീക്കി. സമരപ്പന്തലിന് സമീപം കൂടുതല്‍ വനിതാ പൊലീസിനെ വിന്യസിച്ചു. അറുപതോളം വനിതാ പൊലീസുകാരാണ് എത്തിയിട്ടുള്ളത്. എരുമേലിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമരം അനുവദിക്കില്ലെന്ന് ഉറച്ച നിലപാടാണ് പൊലീസിന്റേത്.

കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി വാഹനങ്ങള്‍ തടഞ്ഞിരുന്നു. കെഎസ്ആര്‍ടിസി വാഹനം വരെ പ്രവര്‍ത്തകര്‍ റോഡിലിറങ്ങി തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ കയ്യേറ്റം നടത്തി. യാത്രക്കാരെ തടഞ്ഞ് സംഘര്‍ഷാവസ്ഥ ഉടലെടുക്കുമെന്ന് കണ്ടതോടെ പത്തനംതിട്ട എസ് പി സമരക്കാരെ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സംരക്ഷണസമിതിയുടെ എല്ലാ പ്രവര്‍ത്തകരെയും പൊലീസ് ഒഴിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (1 hour ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (1 hour ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (1 hour ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (1 hour ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (1 hour ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (2 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (2 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (2 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (2 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (3 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (3 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends