Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആരോഗ്യവകുപ്പ് ജീവനക്കാരികൾ മല കയറുന്നു; പോലീസ് നിയന്ത്രണം ഏറ്റെടുത്തു

17 OCTOBER 2018 11:28 AM IST
മലയാളി വാര്‍ത്ത

ആരോഗ്യ വകുപ്പ് ജീവനക്കാരികളും, വനിതാ പോലീസും മലകയറുന്നു. മൂന്ന് യുവതികള്‍ സന്നിധാനത്തില്‍ രാത്രിയിലെത്തിയെന്ന വാര്‍ത്ത പരന്നുവെങ്കിലും തെറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കൂടുതല്‍ യുവതികള്‍ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്താന്‍ യാത്രയാരംഭിച്ചു. ഇന്നലെ വെളുപ്പിന് മിന്നല്‍പിണര്‍ പോലെയായിരുന്നു പോലീസ് നീക്കം. സമരപ്പന്തല്‍ പൊളിച്ച് പാഞ്ഞെടുത്ത പോലീസ് ഭക്തരെ ചിതറിച്ചു. പകച്ചു പോയ പ്രതിഷേധക്കാര്‍ ഒത്തു കൂടുന്നതിനുമുമ്പേ പോലീസ് നിയന്ത്രെണമേറ്റെടുത്തു. ഇന്നലെ രാത്രിമുതല്‍ വലിയ സംഘര്‍ഷമാണ് നടന്നു വന്നത്.

സമന്വയത്തിന്റെ പാതയില്‍ നിന്നുമാറി തീവ്രനടപടികളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞത് പ്രക്ഷോഭകരെ ചൊടിപ്പിച്ചു. സംഘര്‍ഷത്തിനപ്പുറം കലാപത്തിലേക്ക് കടക്കരുതെന്ന് പ്രതിഷേധക്കാര്‍ ഏറെ ശ്രദ്ധിച്ചു. പ്രതിഷേധക്കാര്‍ ഏകോപനമില്ലാതെ ഇപ്പോള്‍ പലതരത്തിലുള്ള ആലോചനാ യോഗങ്ങള്‍ കൂടി കൊണ്ടിരിക്കുന്നു. വീണ്ടും ശക്തമായ പ്രതിഷേധത്തിനൊരുങ്ങാനാണ് ഭൂരിപക്ഷാംഗങ്ങളും ശ്രമിക്കുന്നത്. ഇതിനിടയില്‍ കലാപത്തിനൊരുങ്ങി ചില ശിവസേന പ്രവര്‍ത്തകര്‍ എത്തിയതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. മല കയറുന്ന അയ്യപ്പന്മാര്‍ യുവതികള്‍ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങിയാല്‍ പോലീസിന് നിയന്ത്രിക്കാനാകില്ല. അതാണിപ്പോള്‍ പോലീസിനെ കുഴയ്ക്കുന്നത്. ഇതിനിടയില്‍ ദേവസ്വം ബോര്‍ഡ് റിവ്യൂ പെറ്റിഷന്‍ നല്‍കില്ലെന്നു ഉറപ്പിച്ചു പറയുന്നു.

ശബരിമലയിൽ യുവതീപ്രവേശനം വലിയൊരു തർക്ക വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിൽ വനിതാ പോലീസുകാരെയും ആരോഗ്യ പ്രവർത്തകരായ യുവതികളെയും മലയ്ക്ക് കയറ്റി സർക്കാർ കോടതി വിധി നടപ്പാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുകയാണ്. ശബരിമല യാത്രയ്ക്കിടെ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിക്കുന്നതിന് വേണ്ടിയാണ് എല്ലാ പ്രാവശ്യവുംആരോഗ്യ പ്രവർത്തകർ എത്തുന്നത്. ഹൈക്കോടതി വിധി മാനിച്ച് ഇതുവരെ ഒരു വനിതാ ആരോഗ്യ പ്രവർത്തകരെയും കയറ്റിയിരുന്നില്ല എന്നാൽ സുപ്രീം കോടതി വിധിവന്നതോടെ സർക്കാർ ഉറച്ച തീരുമാനമെടുത്തു. ഒപ്പം സർക്കാരിന് പിന്തുണയുമായി പല യുവതികളും മല കയറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ആരോഗ്യ പ്രവർത്തകരിലൂടെ വനിതകളെ ഒരിക്കലും സർക്കാർ കയറ്റുമെന്ന് കരുതിയിരുന്നില്ല.

എന്നാൽ രഹസ്യ നീക്കത്തിലൂടെ വനിതാ ആരോഗ്യ പ്രവർത്തകരെ കയറ്റിയിരിക്കുകയാണ്. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള വനിതകളെ തടഞ്ഞാൽ ഒരു ആരോഗ്യപ്രവർത്തകരും ശബരിമലയിൽ പോകാതെയാകും. ഇത് മല കയറുന്ന അയ്യപ്പഭക്തരുടെ യാതനകൾക്ക് ആക്കം കൂട്ടും. മല കയറ്റം പ്രായംചെന്ന പല അയ്യപ്പ ഭക്തന്മാർക്കും ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ വരുത്താറുണ്ട്. ഈ സമയത്ത് ആരോഗ്യ പ്രവർത്തകർ ഇല്ലാതിരുന്നാൽ ജീവഹാനി വരെ സംഭവിക്കും. അതുകൊണ്ടുതന്നെ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യം ആവശ്യമാണ്.


അതേ സമയം ശബരിമലയിൽ യുവതികൾ പ്രവേശിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനു തെളിവായ ശബരിമലയിൽ കയറിയ രണ്ട് വനിതാ ഡോക്റ്റർമാർ പറയുന്നത് അവരുടെ പ്രായം തെളിയിക്കുന്ന രേഖകൾ കാണിച്ചതിന് ശേഷമാണ്ഇവരെ കടത്തിവിട്ടതെന്നായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (2 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (2 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (3 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (3 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (4 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (4 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (6 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (6 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (6 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (6 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (6 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (6 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (7 hours ago)

Malayali Vartha Recommends