ചരിത്രം തിരുത്തിക്കുറിക്കാൻ വനിതാ പോലീസുകാർ മല കയറുന്നു; ഭക്തി മുറുകെ പിടിച്ചു അയ്യപ്പനെ മനസിൽ ധ്യാനിച്ച് വനിതാ പോലീസുകാർ

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വനിതാ പോലീസുകാർ മലകയറുന്നു . തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാനായി ഒരു വശം ഉള്ളിലെ ഭക്തി മുറുകെ പിടിച്ച് സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കാനായി അവർ സന്നിധാനത്ത് വരുന്നു. ഇത് ആദ്യമായാണ് വനിതാ പോലീസുകാർ മല യിൽ എത്തുന്നത്. എന്തെങ്കിലും തരത്തിലുള്ള അത്യഹിത സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഇവരെ
സന്നിധാനത്ത് നിയമിക്കാനാണ് പോലീസ് ഉന്നതരുടെ തീരുമാനം.ഇപ്പോൾ നിലയ്ക്കലിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രണ്ട് കമ്പനി വനിതാ ബറ്റാലിയൻ അവിടെ വിന്യസിച്ചു കഴിഞ്ഞു. അതേസമയം വനിതാ പോലീസിനെ വരെ തടയാനുള്ള തയ്യാറെടുപ്പിലാണ് ഭക്തർ എന്നാണ് സൂചന .
കൂടാതെ ഇന്നലെ വൈകീട്ട്, ശബരിമല സംരക്ഷണസമിതിയുടെ പേരിൽ പ്രതിഷേധക്കാർ നിലയ്ക്കലിൽ ബസുകൾ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയത്. മാധ്യമപ്രവർത്തകരടക്കമുള്ള യുവതികളെയാണ് ഇന്ന് നിലയ്ക്കലിൽ ബസ് തടഞ്ഞ് ഇറക്കിവിട്ടത്. എന്തായാലും നാളെ ശബരിമല കയറാൻ യുവതികൾ എത്തുകയാണെങ്കിൽ അവിടം സംഘർഷ ഭൂമിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
"
https://www.facebook.com/Malayalivartha

























