നിലയ്ക്കല്‍ കത്തുമ്പോള്‍ മുഖ്യന്‍ വിദേശത്തേക്ക്; പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായാണ് വിദേശമലയാളികളില്‍ നിന്ന് പണം സമാഹരിക്കുക എന്നത് യാത്രയുടെ ലക്ഷ്യം

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേരളത്തില്‍ പ്രതിഷേധം ആളി കത്തുകയാണ്. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ തടഞ്ഞ തോടെയാണ് നിലയ്ക്ക ല്‍ സംഘര്‍ഷമുഖരിതമായത്. ഈ വിഷയത്തില്‍ മലയാളക്കര കത്തി പരുമ്പോഴാണ് കേരളത്തിന്റെ മുഖ്യന്‍ വിദേശ പര്യടനത്തിനായി പുറപ്പെട്ടിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.ദുബായ് , യു എം ഇ, അബുദാബി എന്നിവിടങ്ങളിലെല്ലമായി 5 ദിവസത്തെ പര്യടനമാണ് പിണറായി വിജയന്‍ നടത്തുന്നത്. ഇന്ന്്് അബുദാബിയില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം 19 ന ദൂബൈയിലും 20 ന് ഷാര്‍ജയിലും സന്ദര്‍ശനം നടത്തും. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായാണ് വിദേശമലയാളികളില്‍ നിന്ന് പണം സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. അതേസമയം മുഖ്യമന്ത്രിയക്ക് പുറമെ 16 മന്ത്രിമ്മാരാണ് വിദേശ യാത്രയക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ മന്ത്രിമാരുടെ യാത്രാനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രിയോടെ ഇതുസംബന്ധിച്ച വിവരം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























