പോലീസ് അകമ്പടിയില്‍ മുന്നേറിയ യുവതിയെതിരിച്ചയച്ച് ഭക്തര്‍ ; വിജയിച്ചേ മടങ്ങൂ; കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രതിഷേധക്കാര്‍

കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രതിഷേധക്കാര്‍. ഇല്ല, പോലീസിന് ഈ വികാരം നിയന്ത്രിക്കാനാകുന്നില്ല. വനിതാ പോലീസുകാരെയൊക്കെ തിരിച്ചയ്ക്കുന്നു. ആന്ധ്രയില്‍ നിന്നുവന്ന നാല്‍പതുവയസുകാരിക്കും പോലീസ് പിന്തുണ നല്‍കിയെങ്കിലും, പരമ്പരാഗത പാത കടന്നപ്പോള്‍ അവര്‍ ഒറ്റയ്ക്കായി. അതുകഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ പോലും സുരക്ഷ നല്‍കിയില്ല. ശക്തമായ പ്രതിഷേധത്തില്‍ അവര്‍ മടങ്ങാന്‍ നിശ്ചയിച്ചു. ശക്തമായ അയ്യപ്പ ഭക്തിയിലെത്തിയ സ്ത്രീ കണ്ണീരോടെ മടങ്ങി. ചരിത്രം സൃഷ്ടിക്കുമെന്ന് കരുതിയ നിമിഷങ്ങളാണ് പ്രതിഷേധക്കാരുടെ എതിര്‍പ്പില്‍ പൊലിഞ്ഞുപോയത്.
കേരളത്തിലെ ഭക്തവികാരം അണപൊട്ടിയൊഴുകുകയാണ്. നിലയ്ക്കലിലെ ഓരോ ചലനവും അടുത്ത പട്ടണങ്ങളായ റാന്നിയിലും, പത്തനംതിട്ടയിലുമൊക്കെ വന്‍ചലനങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രതിഷേധക്കാരുടെ എണ്ണം കൂടിവരുന്നു. ഇപ്പോഴും അക്രമങ്ങളിലേക്ക് അവര്‍ തിരിയുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വികാര നിമിഷങ്ങളാണ് നിലയ്ക്കലിലും പമ്പയിലും മുഴങ്ങുന്നത്. കേരളം നെഞ്ചിടിപ്പോടെയാണ് നിലയ്ക്കലിലെ ഓരോ നിമിഷങ്ങളും കാണുന്നത്. പോലീസ് ശക്തമായി നിലകൊള്ളുന്നു എന്നു പറയുമ്പോഴും തന്ത്രപരമായാണ് നീങ്ങുന്നത്.
https://www.facebook.com/Malayalivartha

























