അഞ്ചോ ആറോ അഴിഞ്ഞാട്ടക്കാരികള്‍ക്കു വേണ്ടി ഭക്തരായ കോടിക്കണക്കിനു ആളുകളെ തല്ലിച്ചതക്കുന്നതാണോ മര്യാദ; അയ്യപ്പന്‍ എന്നത് ഒരു അന്ധവിശ്വാസമാണെന്നു വരുത്തി തീര്‍ക്കാനുള്ള തത്രപ്പാടിലാണ് നിരീശ്വര വാദികളായ കമ്യൂണിസ്റ്റുകാര്‍ എന്ന് പിസി ജോര്‍ജ്ജ്

അഞ്ചോ ആറോ അഴിഞ്ഞാട്ടക്കാരികള്‍ക്കു വേണ്ടി ഭക്തരായ കോടിക്കണക്കിനു ആളുകളെ തല്ലിച്ചതക്കുന്നതാണോ മര്യാദ എന്ന് പിസി ജോര്‍ജ്ജ് എംഎൽഎ. കോടതി വിധി വന്നാലും അതിനു സാവകാശമില്ലേ? ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്താനായി ദേവസ്വം മന്ത്രി യുവതികളെ സന്നിധാനത്തേക്ക് അവലോകന യോഗത്തിന് വിളിച്ചു വരുത്തിയത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. അയ്യപ്പന്‍ എന്നത് ഒരു അന്ധവിശ്വാസമാണെന്നു വരുത്തി തീര്‍ക്കാനുള്ള തത്രപ്പാടിലാണ് നിരീശ്വര വാദികളായ കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത് എന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.
ശബരിമല സ്ത്രീ പ്രവശന വിധി നടപ്പാക്കുന്നതില്‍ ജനരോഷം ശക്തം. പത്തനംതിട്ട ബസ്‌റ്റന്‍ഡില്‍ നിന്നും ആചാരപ്രകാരമല്ലാതെ ഒരു സ്‌ത്രീയെ പോലും പമ്ബയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് നാട്ടുകാര്‍. സ്ത്രീകളടക്കം ശക്തമായ പ്രതിരോധമാണ് പൊലീസിന് ചുറ്റും തീര്‍ത്തിരിക്കുന്നത്.
സ്ത്രീകളാരെങ്കിലും ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ ബസടക്കം കത്തിക്കുമെന്നാണ് സമരക്കാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ചേര്‍ത്തലയില്‍ നിന്നെത്തിയ ലിപി എന്ന യുവതിയെ പ്രതിഷേധക്കാര്‍ പമ്ബയില്‍ തടഞ്ഞു വച്ചിരുന്നു. എന്തുവന്നാലും താന്‍ ശബരിമലയിലെത്തുമെന്ന ലിപിയുടെ തീരുമാനത്തെ തുടര്‍ന്ന് കടുത്ത സുരക്ഷിയില്‍ യുവതിയെ സന്നിധാനത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha

























