ശബരിമല ദര്‍ശനം നടത്താനെത്തിയ ചേര്‍ത്തല സ്വദേശി ലിബിയെ ഭക്തര്‍ തടഞ്ഞതോടെ പൊലീസ് ഇവരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി, എന്ത് വന്നാലും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ലിബി

ശബരിമല ദര്‍ശനം നടത്താനെത്തിയ ചേര്‍ത്തല സ്വദേശി ലിബിയെ അടക്കം തടഞ്ഞ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭക്തരെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. പ്രതിഷേധക്കാരെ മറികടന്ന് സന്നിധാനത്തേക്ക് നീങ്ങിയ ആന്ധ്രാ സ്വദേശിയായ യുവതിയെ വീണ്ടും തടഞ്ഞെങ്കിലും പൊലീസ് മതിയായ സുരക്ഷ ഒരുക്കാത്തതിനാല്‍ അവരും കുടുംബവും കണ്ണീരോടെ പിന്‍വാങ്ങി. പമ്പയിലല്ലാതെ കാനന പാതയില്‍ മതിയായ സുരക്ഷ പൊലീസ് ഒരുക്കിയിട്ടില്ല. വിശ്വാസികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും യുവതികള്‍ക്ക് മലകയറാനാകുന്നില്ല എന്നത് വലിയ വീഴ്ചയാണ്. അതേസമയം യുവതികളെ തടയുന്നവരെ പമ്പയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ട്.
പ്രതിഷേധക്കാരായ ഭക്തരെ ചില പൊലീസുകാര്‍ സഹായിക്കുന്നതായി ആക്ഷേപമുണ്ട്. ഇന്നലെ പകല്‍ മുഴുവന്‍ ഭക്തകള്‍ നിലയ്ക്കലില്‍ ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞെങ്കിലും പൊലീസ് കാഴ്ചക്കാരായി നിന്നതേയുള്ളൂ. ഇന്നും നിലയ്ക്കലിലും പമ്പയിലും പത്തനംതിട്ടയിലും അടക്കം നിരവധി യുവതികളെ പ്രതിഷേധക്കാര്‍ തടയുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ മതിയായ പൊലീസിനെ വിന്യസിച്ചിട്ടില്ല. നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ രാവിലെ കാര്‍ തല്ലിത്തകര്‍ത്തു. പമ്പയും നിലയ്ക്കലും പത്തനംതിട്ടയും എരുമേലിയും റാന്നിയും അടക്കമുള്ള പ്രദേശങ്ങള്‍ സംഘര്‍ഷാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha

























