Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആയിരക്കണക്കിന് അമ്മമാരുടെ ഉള്ളിലാളുന്ന ഭക്തിയില്‍ പ്രതിഷേധം ജ്വലിക്കുന്നു; നിങ്ങള്‍ തകര്‍ത്തെറിയുന്ന വിശ്വാസങ്ങള്‍ നിങ്ങളെ തകര്‍ക്കും ; ഇവിടെ തോല്‍ക്കുന്നത് കേരളമാണ്. അയ്യപ്പനാണ്

17 OCTOBER 2018 02:50 PM IST
മലയാളി വാര്‍ത്ത

നിലയ്ക്കലില്‍ ഉയര്‍ന്ന അഗ്നിയാളുന്നു. അതു തല്ലിക്കെടുത്താന്‍ ഇനിയത്ര എളുപ്പമല്ല. ആയിരക്കണക്കിന് അമ്മമാരുടെ ഉള്ളിലാളുന്ന ഭക്തിയില്‍ പ്രതിഷേധം ജ്വലിക്കുന്നു. മാധ്യമങ്ങള്‍ക്ക് ഇത് ദൃശ്യ വിരുന്നാകാം. സര്‍ക്കാരിന് പോരാട്ടവീര്യത്തിലൂടെ എതിരാളിയെ തളയ്ക്കാനുള്ള യുദ്ധവേദിയാകാം പോലീസിന് കടമയൊരുക്കുന്നതിലെ ശുഷ്‌കാന്തിയാകാം.

ഇവിടെ തോല്‍ക്കുന്നത് കേരളമാണ്. നമ്മള്‍ നെഞ്ചേറ്റിയ അയ്യപ്പനുവേണ്ടി പരസ്പരം തലതല്ലി പൊളിക്കുന്ന കാഴ്ച. പ്രതിഷേധക്കാര്‍ക്ക് ജീവനോളം വിലയുള്ള വിശ്വാസമാണ്, പോലീസിന് തോക്കിന്റെ കാഞ്ചിയമര്‍ത്താനുള്ള ഒരു നിര്‍ദേശത്തിന്റെ സമയം മാത്രം മതി പ്രതിഷേധമൊരുക്കാന്‍. അവിടെ തോല്‍ക്കുന്നത് വിശ്വാസി സമൂഹമല്ല. കേരളത്തിന്റെ വികാരമായ അയ്യപ്പചിന്തകളാണ്. വിശ്വാസികളെ വെല്ലുവിളിക്കുന്നതിലല്ല സമന്വയത്തിലൂടെ ഒരു ജനതയെ ഒരുമിപ്പിക്കുന്നതിലാകണം സര്‍ക്കാരിന്റെ ശക്തി.
നമുക്ക് തിരുത്താന്‍ ഇന്നലെകളിലെ വിപ്ലവകഥകള്‍ മാത്രം പോരെ. ചരിത്രം തിരുത്തിയ വിപ്ലവകഥകളും, പിടിച്ചെടുക്കലുകള്‍ക്കും പിന്നില്‍ പലപ്പോഴും മനുഷത്വമില്ലായ്മയും ഭീകരതയുമുണ്ടായിരുന്നു. മനുഷ്യാവകാശത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ നവോത്ഥാനം നേടിയ ഇന്നലെയുടെ കഥകള്‍ പൂര്‍ണ്ണമായും പഠിക്കണം. ഇന്ന് തിരുത്താന്‍, വിശ്വാസികളുടെ ആചാരങ്ങള്‍ പൊളിച്ചെഴുതാന്‍ കേവലമെതിര്‍പ്പുകളെ അടിച്ചൊതുക്കിയാല്‍ മാത്രം പോരാ.

ശബരിമല ഒരു വികാരമായി ആളിക്കത്തിയാല്‍ ഒരു പോലീസിനും നിയന്ത്രിക്കാനാകില്ല. സര്‍ക്കാര്‍ പോലും നോക്കുകുത്തിയായി മാറിയേക്കാം. നിലയ്ക്കലും, പമ്പയും, ശബരിമല പാതയും കടന്ന് പ്രതിഷേധങ്ങള്‍ കേരളമെങ്ങും ആഞ്ഞടിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കു പിന്നിലുള്ള ശക്തികള്‍ ആരുമാകട്ടെ അവരില്‍ മഹാഭൂരിപക്ഷവും അവിടെയെത്തിയത് അയ്യപ്പഭക്തിയിലാണ്. അമ്മമാരാണ്, നോമ്പു നോറ്റ് മലയ്ക്കിറങ്ങുന്ന സ്വാമിയായ മകനെയും, ഭര്‍ത്താവിനെയും കാലില്‍ തൊട്ടുവന്ദിച്ചയയ്ക്കുന്നവരാണ്. സന്നിധാനത്തുനിന്ന് കൊണ്ടുവരുന്ന പ്രസാദം അനുഗൃഹത്തിന്റെ അടയാളമായിക്കരുതുന്നവരാണ്. ഇന്നലകളുടെ അവരുടെ വിശ്വാസം തല്ലിക്കെടുത്തരുത്.

നിങ്ങള്‍ തകര്‍ത്തെറിയുന്ന വിശ്വാസങ്ങള്‍ നിങ്ങളെ തകര്‍ത്തെറിയും. അതു ജനാധിപത്യത്തിന്റെ നിയമമാണ്. ക്ഷമയും, സൂക്ഷ്മതയും അതാണ് കാലം നമ്മോടാവശ്യപ്പെടുന്നത്. ഭരണകര്‍ത്താക്കളും ഭൂരിപക്ഷത്തിന്റെ മനശാസ്ത്രം മനസ്സിലാക്കണം. ഹിറ്റ്‌ലറിന്റെ കാലഘട്ടമല്ല ഇത്. ഇനിയെങ്കിലും അരുതെന്ന് പറയൂ... ഒരു നിമിഷത്തെ ആവേശത്തിലെറിയരുത് ആയിരക്കണക്കിന് വിശ്വാസികളുടെ ഭക്തിയെ. അവരുടെ വികാരത്തെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (2 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (2 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (3 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (3 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (4 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (4 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (6 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (6 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (6 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (6 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (6 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (6 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (7 hours ago)

Malayali Vartha Recommends