നിലയ്ക്കൽ സംഘർഷ ഭൂമിയാകുന്നു ; പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു ; ഭക്തി കൈവിട്ടുപോകുന്നു

നിലയ്ക്കൽ സംഘർഷ ഭൂമിയാകുന്നു. നിലയ്ക്കലിൽ പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പരിക്കേറ്റ മാധ്യമ പ്രവർത്തകയെ വാഹനത്തിലേക്ക് കയറ്റുമ്പോളും സംഘർഷം ഗുരുതരമായിരുന്നു. രാവിലെ മുതൽ മാധ്യമ പ്രവർത്തകർ അടക്കമുള്ളവർക്ക് നേരെ പ്രതിഷേധക്കാർ തിരിഞ്ഞിരുന്നു.
ക്യാമറകളും വാഹനങ്ങളും അടിച്ചു തകർത്തു. മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. ഫ്ലെക്സ് ബോർഡുകൾ വലിച്ചുകീറി. സ്ത്രീ പ്രവേശനം തടയുന്ന ബോർഡുകൾ പുനഃസ്ഥാപിച്ചു. രണ്ടു ദേശീയ മാധ്യമങ്ങളുടെ വാഹനങ്ങൾ തല്ലിത്തകർത്തു. മൂന്ന് വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം.
കൂടുതൽ പേർ നിലക്കലിൽ സംഘർഷം തുടരുന്നതിന്റെ പച്ഛാത്തലത്തിൽ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും അവർക്ക് ചുറ്റും കൂടുകയും ചെയ്തു. കൂടുതൽ പോലീസുകാർ അവിടേക്കെത്തി. നിലക്കലിൽ സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന സാഹചര്യമാണ്. അതേസമയം തങ്ങളുടെ പ്രവർത്തകർ അല്ല മറ്റേതോ പ്രവർത്തകർ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നു എന്നാണ് ഹിന്ദു ഐക്ക മുന്നണിയുടെ നിലപാട്. എഡിജിപി അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























