കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാഷ്ട്രത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു.... മോദി വത്തിക്കാനില്‍ നിന്നും മടങ്ങി

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാന്‍ രാഷ്ട്രത്തലവനുമായ ഫ്രാന്‍സിസ് മാര്‍പാപ്പയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ഇരുവരും ഒരു മണിക്കൂറോളം സംസാരിച്ചു. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍ നിന്നും മടങ്ങി.
മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൂടിക്കാഴ്ചയെ കുറിച്ചുള്ള വിശദാംശങ്ങള്‍ വത്തിക്കാന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.
വത്തിക്കാനില്‍ മാര്‍പ്പയെ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. നെഹ്‌റു, ഇന്ദിരാഗാന്ധി, ഐ.കെ. ഗുജ്‌റാള്‍, എ.ബി. വാജ്‌പേയി എന്നിവരാണ് മുമ്പ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍.
https://www.facebook.com/Malayalivartha























