Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തം; ക്യാമറകളും വാഹനങ്ങളും അടിച്ചു തകർത്തു; പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറ്

17 OCTOBER 2018 03:09 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ലാത്തിവീശി. രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് നടപടി.

ക്യാമറകളും വാഹനങ്ങളും അടിച്ചു തകർത്തു. മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. ഫ്ലെക്സ് ബോർഡുകൾ വലിച്ചുകീറി. സ്ത്രീ പ്രവേശനം തടയുന്ന ബോർഡുകൾ പുനഃസ്ഥാപിച്ചു. രണ്ടു ദേശീയ മാധ്യമങ്ങളുടെ വാഹനങ്ങൾ തല്ലിത്തകർത്തു. മൂന്ന് വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റം.

ബസുകളില്‍ നിന്ന് യുവതികളേയും വനിതാ പോലീസ് ഉദ്യോഗസ്ഥരേയും സമരക്കാര്‍ ഇറക്കി വിടുന്നുണ്ടായിരുന്നു. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്. പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പോലീസിന് നേരെ കല്ലേറുണ്ടായി. എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

പ്രധാന പാതയ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാനാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിലയ്ക്കല്‍ രണ്ടാം ഗേറ്റിനടത്തും സംഘര്‍ഷം പടരുകയാണ്. തുടര്‍ന്ന് ഇവിടേയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസ് നടപടി തുടരുകയാണ്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ജനങ്ങള്‍ പിരിഞ്ഞ് പോയെങ്കിലും വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരം വ്യാപക ആക്രമണമാണ് നടക്കുന്നത്. നിരവധി ചാനലുകളുടെ ക്യാമറകളും വാഹനങ്ങളും സമരക്കാര്‍ അടിച്ച്‌ തകര്‍ത്തു. ഷീറ്റു കെട്ടി മറച്ച്‌ കടന്നു പോകുകയാരുന്ന ട്രാക്ടറില്‍ യുവതികളെ ഒളിച്ചു കടത്തുകയാണെന്ന സംശയത്തില്‍ തടഞ്ഞു പരിശോധിച്ചു. ഇതില്‍ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ ചാനലിന്റെ ക്യാമറാമാനെ സമരക്കാര്‍ അക്രമിച്ചു.

രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവര്‍ക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടര്‍ന്നാണ് സമരം അക്രമാസക്തമായത്. അതേസമയം തങ്ങളുടെ പ്രവർത്തകർ അല്ല മറ്റേതോ പ്രവർത്തകർ നുഴഞ്ഞു കയറി പ്രശ്നമുണ്ടാക്കുന്നു എന്നാണ് ഹിന്ദു ഐക്ക മുന്നണിയുടെ നിലപാട്. എഡിജിപി അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (2 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends