Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് യുഡിഎഫും ബിജെപിയും ആസൂത്രിത നീക്കം നടത്തുകയാണ്; ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ് നിലയ്ക്കലും പമ്ബയിലും അരങ്ങേറി കൊണ്ടിരിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍

17 OCTOBER 2018 04:02 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ വിശ്വാസികളെ ഇളക്കിവിട്ട് സംസ്ഥാനത്ത് കലാപത്തിന് യുഡിഎഫും ബിജെപിയും ആസൂത്രിത നീക്കം നടത്തുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍.

വിശ്വാസികളെ തടഞ്ഞും ആക്രമിച്ചും സംഘര്‍ഷം സൃഷ്ടിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇരുകൂട്ടരുടെയും ശ്രമം. ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ് നിലയ്ക്കലും പമ്ബയിലും അരങ്ങേറി കൊണ്ടിരിക്കുന്നത്.

നിയമവാഴ്ച തകര്‍ത്ത് കലാപമുണ്ടാക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികളും, യഥാര്‍ത്ഥ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ അഭ്യര്‍ത്ഥിച്ചു.വിശ്വാസികളെ തടഞ്ഞ് ആക്രമിക്കുന്നത് ഏത് ആചാര മര്യാദയുടെ പേരിലാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കുന്ന മഹത്തായ പാരമ്ബര്യമുള്ള ഒരു നാട്ടിലാണ് ഇത് നടക്കുന്നത്.

ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഏത് വിധേനയും സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. കേരളത്തിന്റെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള ആസൂത്രിതമായ പരിശ്രമത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും.കോണ്‍ഗ്രസിന്റെ പാരമ്ബര്യം ആര്‍.എസ്.എസ്സിന് അടിയറ വച്ചിരിക്കുകയാണ്. വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ഇരുകൂട്ടരും കൈകോര്‍ത്ത് നീങ്ങുകയാണ്. എല്‍.ഡി.എഫ് ഒരു വിശ്വാസത്തിനും എതിരല്ല. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളെ എവിടെയും മാറ്റിനിര്‍ത്തരുതെന്ന ഉറച്ച അഭിപ്രായമാണ് മുന്നണിക്കും സര്‍ക്കാരിനുമുള്ളതെന്ന് വിജയരാഘവന്‍ പറഞ്ഞു.

സുപ്രീംകോടതി വിധിയോട് വിയോജിപ്പുള്ള നിരവധി പേര്‍ ഇതിനകം റിവ്യൂ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിധി നടപ്പാക്കുക എന്ന ഭരണഘടനാപരമായ ബാധ്യതയും ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്.നിയമവാഴ്ചയുള്ള ഒരു സംസ്ഥാനത്തെ സര്‍ക്കാരിന് അതിന് മാത്രമേ കഴിയൂ. ആര്‍.എസ്.എസ്സിന്റെയും ബി.ജെപിയുടെയും ലക്ഷ്യം ഭരണഘടന തകര്‍ക്കുകയാണ്. അതിന് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ് ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്.

വിശ്വാസത്തിന്റെ പേരില്‍ എന്തും ആകാമെന്ന നിലയിലേക്ക് കോണ്‍ഗ്രസും ആര്‍.എസ്.എസും അധ:പതിച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധിയോട് വിയോജിപ്പു ണ്ടെങ്കില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് ബി.ജെ.പിയും കോണ്‍ഗ്രസും ചെയ്യേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...  (4 minutes ago)

ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...  (14 minutes ago)

അലിഫ് ഡേ മാർച്ച് 25 ന് മർകസിൽ: രജിസ്‌ട്രേഷൻ ആരംഭിച്ചു...  (19 minutes ago)

ഹോണ്ട ഇന്ത്യയിലെ ടു-വീലർ ഉൽപാദന ശേഷി വർധിപ്പിക്കുന്നു – തപുകര പ്ലാന്റിൽ പുതിയ ലൈൻ ആരംഭിക്കുന്നു...  (27 minutes ago)

ഒരു നിമിഷം നിയന്ത്രണം വിട്ടു.  (31 minutes ago)

കലാസൃഷ്ടിയായി കോടതിമുറി: കൊച്ചി ബിനാലെയിലെ പരിസ്ഥിതി വിചാരണകൾ  (33 minutes ago)

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം...  (36 minutes ago)

SHAFI PARAMBIL പ്രശ്നം ഇവിടെയുംആവർത്തിക്കാതിരുന്നാൽ നന്ന്  (41 minutes ago)

സെഫി അന്താരാഷ്ട്ര പുരസ്‌കാരം കരസ്ഥമാക്കി കേരള സ്റ്റാർട്ടപ്പ് കാർബെലിം...  (43 minutes ago)

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...  (59 minutes ago)

കോടതിയിൽ തെളിവുകൾ നിരത്തി പ്രതിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ പുതിയ വെളിപ്പെടുത്തൽ: സ്നേഹപ്രകടനം ഇൻസ്റ്റഗ്രാമിൽ, പരാതി കോടതിയിൽ...  (1 hour ago)

ചുഴലിക്കാറ്റിൽ വിറച്ച് ഇരിട്ടി; വീടുകൾ തകർന്നു, വ്യാപക കൃഷിനാശം: 23 വരെ വേനൽമഴ തുടരും...  (1 hour ago)

അലി ലാരിജാനി മൊസാദിന് ഇട്ട് കൊടുത്തത് മകൾ...? അമേരിക്കൻ ചാര..സഈദ് ജലീലിയെ ഇറക്കി, മൊസാദിന്റെ ബലി തുടങ്ങി  (1 hour ago)

ഗോവിന്ദന്റെ ശ്യാമളെ ഇറക്കാൻ ആവേശം പിണറായിക്ക്..! വൈറ്റ്‌ വാഷടിച്ച് മുഖ്യൻ തോറ്റാൽ പിണറായി ഊരും  (1 hour ago)

പിൻവാങ്ങി സുധാകരൻ; കോൺഗ്രസിലെ സ്ഥാനാർത്ഥി തർക്കത്തിന് ശുഭപര്യവസാനം...  (1 hour ago)

Malayali Vartha Recommends