Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പിണറായി സർക്കാർ വെട്ടിൽ; ശബരിമലയിൽ കലാപമുണ്ടായാൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രം കർശന നപടികളിലേക്ക്

17 OCTOBER 2018 05:50 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ കലാപമുണ്ടായാൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രം കർശന നപടികളിലേക്ക് നീങ്ങും. ശബരിമലയിൽ കലാപത്തിനു സാധ്യതയുണ്ടെന്ന കേന്ദ്ര റിപ്പോർട്ട് സംസ്ഥാന ഇന്റലിജൻസിന് കൈമാറിയതോടെയാണ് എന്തിനും തയ്യാറായി നിന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ പോലീസ് സഹായത്തോടെ ആരെയും മല കയറ്റേണ്ടതില്ലെന്ന് തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഇന്റലിജൻസ് റിപ്പോർട്ട് കേരളത്തിന് ലഭിച്ചത്. സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉടനെ തന്നെ തങ്ങൾ നടത്തി വന്നിരുന്ന ബല പ്രയോഗങ്ങൾ അവസാനിപ്പിച്ചു. ശബരിമലയിലുണ്ടായിരുന്ന മന്ത്രി കടകംപള്ളിയെയും വിവരങ്ങൾ ധരിപ്പിച്ചു. ഭക്ത ജനങ്ങളെ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ മതിയെന്ന നിർദ്ദേശം മന്ത്രി തന്നെയാണ് ലോക്നാഥ് ബഹ്റക്ക് നൽകിയത്.

തുടർന്ന് പത്രസമ്മേളനം നടത്തിയ മന്ത്രി തന്നെ തങ്ങൾ ആരെയും ശബരി മലയിൽ എത്തിക്കില്ലെന്ന് പറഞ്ഞു. ശബരിമലയിൽ സമാധാനം പുലരണമെന്നും അത് അക്രമത്തിന്റെ വേദിയാക്കരുതെന്നും കടകംപള്ളി പറഞ്ഞു. കേരളത്തിലെ ബി ജെ പി നേതാക്കളിൽ ഭൂരിഭാഗവും പമ്പയിലുണ്ട്. അവർ കൃത്യമായ വിവരങ്ങൾ കേന്ദ്ര നേതാക്കളെ അറിയിക്കുന്നുണ്ട്. അതേ സമയം കേരളത്തിൽ ശബരിമല വിഷയം വഷളാക്കാൻ ബി ജെ പി കേന്ദ്രനേത്യത്വം ഇടപെടുന്നതായും സൂചനയുണ്ട് .ഹിന്ദു സമൂഹത്തെ സർക്കാരിന് എതിരാക്കി മാറ്റാൻ ഇതിലും വലിയൊരു അവസരമില്ലെന്നാണ് ബി ജെ പി കരുതുന്നത്. അവർ കാര്യങ്ങളെ കൂടുതൽ വഷളാക്കാനാണ് ശ്രമിക്കുന്നത്.

ആചാരലംഘനത്തിന്റെ പേരിൽ ശബരിമലയിൽ നടക്കുന്ന സമരം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ ബി ജെ പി ശ്രമിക്കുന്നുണ്ട്. കേരള സർക്കാരാകട്ടെ സമവായത്തിന് പകരം കാര്യങ്ങളെ കൂടുതൽഗുരുതരമാക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് എം വി ജയരാജനും പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് ജയരാജൻ എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ജയരാജന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു വേണം മനസിലാക്കാൻ.

ഒരു സമവായത്തിന് സർക്കാരിന് ഉദ്ദേശമില്ല. ഹിന്ദു സമുദായം ഒന്നടങ്കം ഒരു കുടകീഴിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. അവർ ആർക്കൊപ്പം നിൽക്കും എന്ന ചോദ്യത്തിനാണ് ഇനി പ്രസക്തി. ഹിന്ദുക്കളെ കൂടെ നിർത്താൻ യുഡിഎഫും ബി ജെ പിയും ശ്രമിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന് താത്പര്യമുണ്ടെങ്കിൽ ഓർഡിനൻസ് ഇറക്കാമായിരുന്നു. ജെല്ലികെട്ട് സമയത്ത് കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഓർഡിനൻസ് ഇറക്കിയതാണ്. കേന്ദ്ര സർക്കാർ ബി ജെപിയെ നിയന്ത്രിക്കില്ല. ശബരി മലയിൽ എന്തുവന്നാലും അത് ബി ജെ പിക്ക് ഗുണകരമാണ്. ഹിന്ദുവോട്ടുകൾ തങ്ങളുടെ പോക്കറ്റിലാക്കാനാണ് ശ്രമം. ട്രാക്ടറിൽ പോലീസുകാരികളെ ശബരിമലയിൽ എത്തിക്കാൻ പോലീസ് ശ്രമിച്ചിരുന്നു. അത് സമരക്കാർ തടഞ്ഞു. ഇതിലും സർക്കാർ നാണം കെട്ടു. സമരം കടുത്തതോടെ ഹൈന്ദവ വോട്ടുകൾ കോൺഗ്രസിൽ നിന്നും വഴുതിമാറുന്ന കാഴ്ചയും ബി ജെ പി മുതലെടുക്കുന്നുണ്ട്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends