Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നിലയ്ക്കല്‍ കേരളത്തിന്റെ നിലവിളിയാകുന്നു; കൈയ്യില്‍ കല്ലും കമ്പുമായി പ്രതിഷേധത്തിന്റെ തീപ്പൊരിയുമായി സമരക്കാര്‍; എല്ലാം ഭദ്രമെന്ന് ദേവസ്വം മന്ത്രി പറയുമ്പോഴും സ്ഥിതിഗതികള്‍ ഗുരുതരമായിക്കൊണ്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍

17 OCTOBER 2018 05:45 PM IST
മലയാളി വാര്‍ത്ത

രാത്രിയോടെ കൂടുതല്‍ പോലീസെത്തും, ഭക്തരും അണമുറിയാത്ത ഭക്തജനപ്രവാഹം. നിലയ്ക്കാതെ ഉയരുന്ന നാമജപ മന്ത്രങ്ങള്‍. ഇന്നുച്ചവരെ ഭക്തര്‍ പോലീസ് വിരട്ടില്‍ ചിതറിയോടുമ്പോഴും നിലയ്ക്കല്‍ ഭക്തിസാന്ദ്രമായിരുന്നു. ഇപ്പോള്‍ സ്ഥിതി കൈവിട്ടു. പ്രാര്‍ത്ഥനായജ്ഞങ്ങളും, നാമജപ ഘോഷയാത്രകളും കണ്ട് കേരളം നടുങ്ങുന്നു. പ്രതിഷേധം പ്രക്ഷോഭമായി മാറി. കൈയ്യില്‍ കല്ലും കമ്പുമായി പ്രതിഷേധത്തിന്റെ തീപ്പൊരിയുമായി സമരക്കാര്‍. പ്രതിഷേധത്തിന്റെ നിറം മാറിയപ്പോള്‍ പോലീസ് ലാത്തിവീശി. എന്നാല്‍ ആക്രോശിച്ചടുക്കുന്ന അക്രമസ്വഭാവം പൂണ്ട പ്രതിഷേധക്കാരെക്കണ്ട് പോലീസ് പിന്‍വാങ്ങി.

പോലീസിനോട് മുകളില്‍ നിന്ന് ഇപ്പോഴും സംയമനം തുടരാനാണ് നിര്‍ദ്ദേശം. എന്നാല്‍ രാത്രിയോടെ കൂടുതല്‍ പോലീസിനെയും, കമാന്‍ഡോകളെയുമെത്തിച്ച് നിലയ്ക്കലും പമ്പയും നിയന്ത്രണവിധേയമാക്കാന്‍ ഉന്നതതലത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എം.വി. ജയരാജന്‍ നേരിട്ടാണ് പോലീസ് ഏകോപനം നടത്തുന്നത്.

എല്ലാം ഭദ്രമെന്ന് ദേവസ്വം മന്ത്രി പറയുമ്പോഴും സ്ഥിതിഗതികള്‍ ഗുരുതരമായിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകോപനത്തിലും, സമവായത്തിലും പിഴച്ച സര്‍ക്കാര്‍ ഇപ്പോള്‍ പ്രശ്‌നത്തില്‍ നിന്ന് തടിയൂരാന്‍ പിടയുകയാണ്. ഇന്നലെവരെ കൃത്യമായ വാര്‍ത്തകള്‍ നല്കാതിരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ കൂട്ടത്തോടെയെത്തി. പോലീസ് രംഗം നിയന്ത്രണ വിധേയമാക്കുന്ന കാഴ്ചയൊക്കെ കൊട്ടിഘോഷിച്ചു. എന്നാല്‍ വിശ്വാസികള്‍ക്ക് തങ്ങള്‍ക്കനുകൂലമായ വാര്‍ത്തകള്‍ നല്കാതിരുന്ന മാധ്യമങ്ങളോടു പകയാണ്.
പകയാളുന്നു. പ്രക്ഷോഭത്തില്‍ കേരളം പിടയുന്നു. അയ്യപ്പമന്ത്രങ്ങള്‍ ഉയരേണ്ട സന്നിധാനം പോര്‍വിളിയില്‍ മുഖരിതമാകുന്നു. തുലാമാസ പൂജയില്‍ ചൈതന്യം നിറയേണ്ട പമ്പയും, സന്നിധാനവുമൊക്കെ വിറക്കുകയാണ്. തീര്‍ത്ഥാടകര്‍ ഭയപ്പാടിലാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ ശക്തിയോടെ പ്രക്ഷോഭം ആളിക്കത്തുന്നു.

വിശ്വഹിന്ദു പരിഷത്തും, ശിവസേനയുമൊക്കെ നിരവധിയാളുകളെ എത്തിക്കുന്നു. ഹിന്ദു ഐക്യവേദിയും, അയ്യപ്പസേവാ സമാജവുമൊക്കെ പ്രതേ്യകം പ്രതേ്യകം പ്രക്ഷോഭങ്ങളുമായി നീങ്ങുന്നു. നിലയ്ക്കല്‍ യുദ്ധക്കളമാണ്, പമ്പയും സംഘര്‍ഷ ഭൂമിയായി മാറി. കേരളത്തിന്റെ നെഞ്ചിലെ തീയായി മാറിയിരിക്കുന്നു നിലയ്ക്കലിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (2 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (5 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (6 hours ago)

Malayali Vartha Recommends