Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സി പി എമ്മും മുഖ്യമന്ത്രിയും രണ്ട് തട്ടിൽ ;തന്ത്രി കുടുംബത്തിന്റെയും ബി ജെ പിയുടെയും പന്തളം രാജ കുടുംബത്തിന്റെയും നീക്കങ്ങൾ പൊളിക്കാന് സർക്കാർ നിർദ്ദേശം ; കോടിയേരിയും പിണറായിയും വഴി പിരിയുന്നു

17 OCTOBER 2018 08:15 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയം കത്തിയാളുമ്പോൾ മലയിലെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റി ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും പൂർണഅധികാരം നൽകി. സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്യരുതെന്നും എന്നാൽ സർക്കാരും ബോർഡും വ്യത്യസ്ത വഴിയിലൂടെ സഞ്ചരിക്കുന്നതിൽ തെറ്റില്ലെന്നും പാർട്ടി നിർദ്ദേശത്തിൽ പറയുന്നതായി സൂചനയുണ്ട്.

അതേ സമയം മുഖ്യമന്ത്രി കർശന നിലപാട് സ്വീകരിക്കുന്നത് തുടരുകയാണ്. നിലക്കലെ സമരപന്തൽ പൊളിച്ചത് ഇതിന്റെ ഭാഗമാണ്. വേണമെങ്കിൽ ബലപ്രയോഗം നടത്താനും മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തന്ത്രി കുടുംബത്തിന്റെയും ബി ജെ പിയുടെയും പന്തളം രാജ കുടുംബത്തിന്റെയും നീക്കങ്ങൾ പൊളിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. ഇക്കാര്യം ലോക്നാഥ് ബഹ്റ പരസ്യമാക്കി കഴിഞ്ഞു.

ഫലത്തിൽ കേരളത്തിൽ രണ്ട് അധികാരകേന്ദ്രങ്ങൾ ഉണ്ടായിരിക്കുകയാണ്. പല വിഷയങ്ങളിലും പാർട്ടി പറയുന്നത് സർക്കാർ കേൾക്കാതെ വന്നപ്പോഴാണ് പാർട്ടിയും സർക്കാരും രണ്ടു വഴിക്ക് നീങ്ങാൻ തീരുമാനമായത്. അച്ചുതാനന്ദന്റെ അവസ്ഥയാണ് പിണറായിക്ക് ഉണ്ടായിരിക്കുന്നത്. അച്ചുതാനന്ദനാണ് പിണറായിയെ പാർട്ടി സെക്രട്ടറിയാക്കിയത്. അതേ അച്യുതാനന്ദന് പിന്നീട് പിണറായി വലിയ ശത്രുവായി. അതുപോലെ കോടിയേരിയെ പാർട്ടി സെക്രട്ടറിയാക്കിയത് പിണറായിയാണ്. ഇപ്പോൾ പിണറായിയും കോടിയേരിയും രണ്ട് വഴിക്ക് നീങ്ങുന്നു. കലഹം എപ്പോഴുണ്ടാവുമെന്ന് കാത്തിരുന്നാൽ മതി.

യുവതികളെ മലയിൽ പ്രവേശിപ്പിക്കുമോ എന്ന തരത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അനേഷണങ്ങളോട് ബോർഡ് അനുഭാവപൂർമല്ല പ്രതികരിക്കുന്നത്. യുവതികളെ പ്രവേശിപിക്കണമെന്നാണ് കോടതി വിധിയെങ്കിലും അതിന് തുനിയാതിരിക്കുന്നതാണ് നല്ലതെന്ന് ബോർഡും പോലീസും പറയുന്നു. നിലയ്ക്കലിൽ യുവതികളെ തടഞ്ഞ വിവരത്തിനു സമീപ സംസ്ഥാനങ്ങളിൽ വലിയ വാർത്താ പ്രചരണം നൽകാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച തമിഴ് നാട്, കർണാടക സംസ്ഥാനങ്ങളിൽ ഇതിനു വലിയ കവറേജാണ് ലഭിച്ചത്. അതു കൊണ്ടു തന്നെ യുവതികളുടെ കുത്തൊഴുക്ക് സർക്കാർ ഉടൻ പ്രതീക്ഷിക്കുന്നില്ല.

ശബരിമലയിൽ ഒരു കാരണവശാലും കലാപമുണ്ടാകരുതെന്ന നിർദ്ദേശമാണ് പാർട്ടി പത്മകുമാറിന് നൽകിയത്. ഇപ്പോഴാണ് പതമകുമാറിന് ശ്വാസം നേരേ വീണത്. പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണ ഒരു സമയത്ത് പത്മകുമാറിന് ഉണ്ടായിരുന്നില്ല. അപ്പോഴാണ് കോടിയേരി നേരിട്ട് പിന്തുണയുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുമായി കോടിയേരി നടത്തിയ ചർച്ചകൾക്ക് ഫലമില്ലെന്ന് വന്നപ്പോഴാണ് പത്മകുമാറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കാൻ പാർട്ടി തീരുമാനിച്ചത്. പല വിഷയങ്ങളിലും പാർട്ടി നീങ്ങുന്നത് ഇപ്രകാരമാണ്. പിണറായിയെ നന്നാക്കാനുള്ള എല്ലാ ശ്രമവും കോടിയേരി ഉപേക്ഷിച്ചു കഴിഞ്ഞു.

ദേവസ്വം മന്ത്രിയും 50 ന് താഴെയുള്ള സ്ത്രീ ഉദ്യോഗസ്ഥരും പമ്പയിലെത്തി കഴിഞ്ഞു. ഇവരെ കയറ്റിവിടുമോ എന്ന് കണ്ടറിയണം.

ഹിന്ദുവോട്ടാണ് സിപി എമ്മിന്റെ കരുത്ത്. ഉമ്മൻ ചാണ്ടിയും കെഎം മാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്ന ന്യൂനപക്ഷമാക്കിയ കഴിഞ്ഞസർക്കാരിനെ താഴെയിറക്കിയത് ഹിന്ദുവോട്ടുകളാണ്. അപ്പോഴും ക്രിസ്ത്യൻ, മുസ്ലീം മേഖലകൾ കോൺഗ്രസിനൊപ്പം നില കൊണ്ടു. എൻ എസ് എസിന്റെ വോട്ടുകൾ വീണതും ഇടതുപെട്ടിയിലാണ്. ഇതെല്ലാം സിപിഎം മറന്നത് ചെങ്ങന്നൂരിൽ സജി ചെറിയാൻ ജയിച്ചതോടെയിണ്. എന്നാൽ ക്രൈസ്തവർക്ക് ആധിപത്യമുള്ള മേഖലയിൽ ഒരു ക്രൈസ്തവ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചതുകൊണ്ടാണ് സജി ചെറിയാൻ ജയിച്ചതെന്ന് സിപിഎം മനസിലാക്കിയില്ല. വിജയകുമാറിന്റെ സ്ഥാനത്ത് ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ അവിടെ കോൺഗ്രസ് ജയിക്കുമായിരുന്നു. തെരഞ്ഞടുപ്പിനിടെ ഉമ്മൻ ചാണ്ടിയെ കേരളത്തിൽ നിന്ന് കെട്ടുകെട്ടിച്ചതും കോൺഗ്രസിന് വിനയായി. അത് ക്രൈസ്തവ വോട്ടുകളിൽ വിള്ളലുണ്ടാക്കി.

കോടിയേരിയുടെ അനുവാദം ലഭിച്ചതോടെ പത്മകുമാർ രണ്ടും കൽപ്പിച്ചാണ് നീങ്ങുന്നത്. തടയും. ക്രമസമാധാനഭംഗം ഉണ്ടാകാതിരിക്കാൻ പോലീസിന് എന്തും ചെയ്യാവുന്നതാണ്. പിണറായിയുടെ ദിവസങ്ങൾ കൂടുതൽ കുഴയുകയാണ്. സുഹ്യത്തുക്കളെല്ലാം ശത്രുക്കളാകുന്ന അവസ്ഥ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends