പോലീസിന്റെ ലാത്തിയടിയേറ്റ് നിലത്തുവീണ് അയ്യപ്പ ഭക്തന്മാർ; നിലയ്ക്കലിലും പമ്പയിലും സർവ്വവും കൈ വിട്ടു പോകുന്ന കാഴ്ച

തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു. വിശ്വാസികളും പോലീസും മുഖാമുഖം. പോലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര പരിക്കോടെ സമരക്കാര്‍. സ്ഥിതി അതീവ ഗുരുതരം. പ്രക്ഷോഭകാരികള്‍ അക്രമത്തിലേക്കു തിരിയുന്നു. പ്രതിഷേധം അനുനിമിഷം ശക്തിയാര്‍ജ്ജിക്കുന്നു. നിലയ്ക്കലിലെവിടെയും നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കാം. പ്രവര്‍ത്തകര്‍ക്കു നേരെ നിരവധി പ്രാവശ്യമാണ് പോലീസ് ലാത്തി വീശിയത്. പ്രവര്‍ത്തകര്‍ ചിതറിയോടി. കല്ലേറില്‍ രണ്ടു പോലീസ് ജീപ്പുകള്‍ക്ക് കേടുപറ്റി. പത്തനംതിട്ട ഡി.വൈ.എസ്.പി ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ക്കു പരിക്കുപറ്റി. ശബരിമലയില്‍ പ്രതിഷേധം രൂക്ഷമാണെങ്കിലും ഭക്തരെ സന്നിധാനത്തേയ്ക്ക് കയറ്റി തുടങ്ങി.
പമ്പയിലും നിലക്കലും സംഘര്‍ഷഭരിതമായ സാഹച്യം നിലനില്‍ക്കേയാണ് സന്നിധാനത്ത് നടതുറന്നത്. ഇന്ന് കാര്യമായ പൂജകള്‍ ക്ഷേത്രത്തിലില്ല. നാളെ പുലര്‍ച്ചെ മുതല്‍ പതിവുരീതിയില്‍ നടതുറക്കും. നിലയ്ക്കലില്‍ രണ്ടാം ഗേറ്റിന് സമീപം പൊലീസും സമരക്കാരും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. ക്രമസമാധാനം നിലനിര്‍ത്തിന്നതിനും ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമായി കമാഡോകളെ നിയോഗിക്കും എന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചിട്ടുണ്ട്. കൂടാതെ രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പിമാര്‍ എന്നിവരെക്കൂടി നിയോഗിക്കും.
മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെയും വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാധ്യമ സംഘത്തെയും വാഹനത്തെയും തിരഞ്ഞ് പിടിച്ചാണ് ഗൂണ്ടകള്‍ അക്രമിച്ചത്. അക്രമത്തില്‍ റിപ്പോര്‍ട്ടര്‍ പ്രജീഷിനും ക്യാമറാമാന്‍ ഷമീര്‍, ഡ്രൈവര്‍ ഷിജോ എന്നിവര്‍ക്കും പരുക്കേറ്റു.
റിപ്പബ്ലിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ പൂജ പ്രസന്ന, ദ ന്യൂസ് മിനുട്ടിന്റെ സരിത എസ് ബാലന്‍, മാത്യൂഭൂമിയുടെ റിപ്പോര്‍ട്ടര്‍ കെബി ശ്രീധരനും ക്യാമറാമാന്‍ അഭിലാഷിനും അക്രമികളുടെ പരുക്കേറ്റു.
കെഎസ്‌ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായിട്ടുണ്ട്. പൊലീസിനെ പ്രതിഷേധക്കാര്‍ വളയുകയും ചെയ്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, ശബരിമലയില്‍ പ്രതിഷേധം ശക്തമായിരിക്കെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്.
ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറിയില്ല എന്താണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























