Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശശികല ടീച്ചറും എംടി രമേശും എവിടെ ? ശബരിമല യുവതി പ്രവേശനത്തെ ചൊല്ലി പമ്പയിലും നിലക്കലിലും സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തിൽ സമരത്തിന് നേതൃത്വം നല്‍കിയ പ്രമുഖര്‍ സ്ഥലംവിട്ടു ;സംഘർഷ ഭൂമിയിൽ പ്രക്ഷോഭകർ തനിച്ച്

17 OCTOBER 2018 07:29 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശനത്തെ ചൊല്ലി പമ്പയിലും നിലക്കലിലും സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തിൽ സമരത്തിന് നേതൃത്വം നല്‍കിയ പ്രമുഖര്‍ സ്ഥലംവിട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുമാണ് സമരപന്തല്‍ വിട്ടുപോയത്. നിലവില്‍ സമരക്കാര്‍ മാത്രമാണ് സമരപന്തലിലുള്ളത്. ലാത്തിവീശിയതോടെ പലരും ഓടിപ്പോയി. എങ്കിലും ആളുകള്‍ തടിച്ചുകൂടുന്നുണ്ട്. ഇവരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ തീരുമാനം.

ലകയറാനെത്തിയ യുവതിയെ തടഞ്ഞതിന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നുവന്ന സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസില്‍ സന്നിധാനത്തു വെച്ചാണ് അറസ്റ്റ്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സമരം അക്രമത്തിലേക്ക് നീങ്ങിയതോടെ പോലീസ് ശക്തമായ ഇടപെടല്‍ നടത്തി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ചിതറി ഓടിയ സമരക്കാര്‍ക്ക് പിന്നാലെ ഓടി അടിച്ചു.സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. കഴിയും പോലെ പോലീസും നേരിട്ടു. കൂടുതല്‍ പോലീസിനെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചു. വനിതകള്‍ക്ക് നേരെയാണ് ആദ്യം സമരക്കാര്‍ ആക്രമണം തുടങ്ങിയത്. ഇതില്‍ മാധ്യമപ്രവര്‍ത്തകരും അല്ലാത്തവരും ഇരകളായി. മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചു.

എന്തുവില കൊടുത്തും ക്രമസമാധാനം പുനസ്ഥാപിക്കുമെന്ന് പോലീസ് വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചത്. പമ്ബയില്‍ കല്ലേറിയില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു.

നിലയ്ക്കല്‍ ഗോപുരത്തിന് സമീപം പോലീസിന് നേരെ കല്ലേറുണ്ടായത് രണ്ടു ഭാഗത്തുനിന്നുമാണ്. പോലീസ് തിരിച്ചും കല്ലെറിഞ്ഞു. പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. ലാത്തി വീശിയതിനെ തുടര്‍ന്ന് ഓടിപ്പോയവരെ പോലീസ് തിരഞ്ഞു പിടിച്ചു കൊണ്ടുപോകുന്നത് തുടരുകയാണ്.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയാണ് നട തുറന്നത്. വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് പ്രധാന ചടങ്ങുകള്‍ ഒന്നും തന്നെയില്ല. നാളെ രാവിലെ മുതലാണ് പൂജാ ചടങ്ങുകള്‍ നടക്കുക. ഗണപതി ഹോമം അടക്കമുള്ള ചടങ്ങുകള്‍ നടക്കും.

നാളെ സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കും. സംസ്ഥാനത്തിന് അകത്തെയും പുറത്തെയും അടക്കം ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. നേരത്തെ പതിനെട്ടാംപടിക്ക് മുന്നില്‍ വെച്ച്‌ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ ബാനര്‍ പിടിച്ച്‌ പ്രതിഷേധിച്ചിരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (1 hour ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (1 hour ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (1 hour ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (1 hour ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (1 hour ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (2 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (3 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (3 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (4 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (4 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (4 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (4 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (5 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (5 hours ago)

Malayali Vartha Recommends