വിദേശ വനിത കാനന പാത കടക്കാന്‍ കഴിയാത്തതിനാല്‍ കൂട്ടം കൂടുന്ന ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് മല കയറുന്നു; നിലയ്ക്കലില്‍ കണ്‍ട്രോള്‍ റൂം തുറന്നു; ഏതൊരു ഭക്തരേയും സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുമെന്ന് ഐജി മനോജ് എബ്രഹാം

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജിന് പാതി വഴിക്ക് തിരിച്ച് വരേണ്ടി വന്നതോടെ കാനനപാതയില്‍ തമ്പടിച്ചിരിക്കുന്ന ഭക്തരെ മലയിറക്കാന്‍ഒരു പട പോലീസ് മല കയറുന്നു. ഭക്തരെന്ന പേരില്‍ പല സംഘടനകളും ഉണ്ടെന്നാണ് രഹസ്യ വിവരം പോലീസിന് ലഭിച്ചിരിക്കുന്നത്. അതേസമയം സന്നിധാനത്ത് എത്താന്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നു എന്ന് ഐജി മനോജ് എബ്രഹാം. മുന്നോട്ട് പോയാല്‍ സുരക്ഷ കൊടുക്കാന്‍ പൊലീസ് തയ്യാറായിരുന്നു. പ്രതിഷേധക്കാരുടെ തെറിവിളി അവരെ മാനസികമായി തളര്‍ത്തിയിട്ടുണ്ടാകും. പൊലീസ് ഇക്കാര്യം ഗൗരവമായി പരിഗണിക്കും. സന്നിധാനത്തേക്കുള്ള വഴി മുഴുവന്‍ സുരക്ഷ ഒരുക്കുമെന്ന് ഐജി പറഞ്ഞു.
എത്തുന്ന ഏതൊരു ഭക്തരേയും സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കും. പൊലീസിന്റെ ജോലി അതാണെന്നും ഐജി മനോജ് എബ്രഹാം പറഞ്ഞു. സുരക്ഷയെ കരുതി പമ്പ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയ സുഹാസിനി രാജുമായും സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായും ഐജി കൂടിക്കാഴ്ച നടത്തി.
ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങാന്‍ തയ്യാറായത്. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ്, എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























