Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രമടച്ച് ഇറങ്ങിപ്പോകുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരർ; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾക്ക് മറുപടിയുമായി തന്ത്രി കണ്ഠരര് രാജീവരർ

18 OCTOBER 2018 03:22 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ശബരിമല ക്ഷേത്രമടച്ച് ഇറങ്ങിപ്പോകുമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരർ പറഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യജമാണെന്ന് തന്ത്രി കണ്ഠരര് രാജീവരർ.

ക്ഷേത്രത്തിൽ നിന്നും ഇറങ്ങിപ്പോവുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തന്ത്രി കണ്ഡര് രാജീവർ വ്യക്തമാക്കി. ശബരിമലയുടെ പേര് മോശമാക്കാനുള്ള ശ്രമത്തില്‍നിന്ന് വിട്ട് നില്‍ക്കണമെന്നും രാജീവർ അഭ്യര്‍ത്ഥിച്ചു.

ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ ക്ഷേത്രം അടച്ച്‌ താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാജ പ്രചരണം നടന്നിരിന്നു. ഇതിനെത്തുടര്‍ന്നാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്.

അതേസമയം സമരത്തിന്‍റെ പേരിൽ അക്രമം പാടില്ലെന്ന് ശബമരിമല തന്ത്രി കണ്ഠരര് രാജീവരർ നിർദ്ദേശിച്ചു. ശബരിമല പുണ്യപൂങ്കാവനത്തിൽ കലാപങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലവരും ശ്രദ്ധിക്കണമെന്നും രാജീവരര് അഭ്യർഥിച്ചു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നാമജപ‍‍യാത്രകൾ നടന്നിട്ടുണ്ട്. ദുരുദ്ദേശ ശക്തികളാവാം ശബരിമലയിലെ അക്രമങ്ങൾക്ക് പിന്നിൽ. ഇത് മോശം പ്രതിച്ഛായ ഉണ്ടാക്കുന്നതിന് വഴിവെച്ചു.

ചെറുപ്പക്കാരായ യുവതികൾ മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കി ശബരിമലയിലേക്ക് വരാതിരിക്കുക. എന്നാൽ സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്നും തങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും തന്ത്രി വ്യക്തമാക്കി.

എന്നാൽ ആചാരങ്ങൾ ലംഘിച്ച് യുവതികൾ പടിചവിട്ടി ദർശനം നടത്തിയാലും ക്ഷേത്രനട അടച്ചിടാൻ കഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, അതിനു കഴിയില്ല. നട അടച്ചിടുന്നതും ആചാരലംഘനമാകും. യുവതികൾ പ്രവേശിച്ചാൽ ശുദ്ധിക്രിയ നടത്തുക പ്രായോഗികമല്ല.

യുവതികൾ ഒാരോതവണ കയറുമ്പോഴും എങ്ങനെ ശുദ്ധിക്രിയ നടത്താൻ കഴിയുമെന്നും തന്ത്രി ചോദിച്ചു. മാസപൂജ വഴിപാടുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ശബരിമലയിലെ ആചാരങ്ങൾ പാലിക്കുകതന്നെ വേണം. ആചാരങ്ങൾ പാലിച്ചുമാത്രമേ സ്ത്രീകൾ ശബരിമലദർശനം നടത്തൂവെന്നാണ് താൻ കരുതുന്നത്. ഒരു യുവതിയെങ്കിലും ശബരിമലദർശനം നടത്തിയാൽ, താൻ ഇനി ശബരിമലയിൽ വരില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതുപോലെ ചിന്തിക്കുന്ന നിരവധി ഭക്തരുണ്ടെന്നും തന്ത്രി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (34 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (42 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (57 minutes ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (4 hours ago)

Malayali Vartha Recommends