Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആശങ്കയുടെ നൂൽപ്പാലത്തിലൂടെ അയ്യപ്പ ഭക്തരെ വട്ടം കറക്കിയ രഹന ഫാത്തിമയുടെ വീര ചരിത്രങ്ങൾ; മത്തങ്ങ സമരം മുതൽ ഇരുമുടിക്കെട്ടേന്തിയ യാത്രാവരെ....

19 OCTOBER 2018 08:17 PM IST
മലയാളി വാര്‍ത്ത

നടപന്തലിലെ പ്രതിഷേധത്തെ തുടര്‍ന്ന്‌ ഐ ജി എസ്‌ ശ്രീജിത്ത്‌ സംസാരിച്ചതനുസരിച്ച്‌ രഹന ഫാത്തിമയും,മാധ്യമ പ്രവർത്തക കവിതയും മലയിറങ്ങി. കനത്ത പൊലീസ്‌ സുരക്ഷിയിലാണ്‌ ഇവര്‍ മരക്കൂട്ടവും കടന്ന്‌ സന്നിധാനത്തിനടുത്തെത്തിയത്‌. ആന്ധ്രയില്‍ നിന്നുള്ള മോജോ ടിവി പ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിനി സൂര്യ എന്ന രഹ്നാ ഫാത്തിമയുമാണ് മടങ്ങിയത്. പൊലീസ് സംരക്ഷണത്തോടെയാണ് ഇവര്‍ മലയിറങ്ങുന്നത്.

ഇന്നലെ പന്പയിലെത്തിയ ഇവര്‍ ഇന്ന്‌ രാവിലെയാണ്‌ പൊലിസിന്റെ സുരക്ഷാ വലയത്തില്‍ മലകയറിയത്‌. ഇവര്‍ നടപന്തലിലെത്തിയപ്പോഴാണ്‌ പ്രതിഷേധം ശക്‌തമായത്‌.ഐ ജി പ്രതിഷേധക്കാരോട്‌ സംസാരിച്ചുവെങ്കിലും കാര്യമുണ്ടായില്ല. പൂജാദികര്‍മ്മങ്ങള്‍ നിര്‍ത്തിവെച്ച്‌ പരികര്‍മ്മികളടക്കം പതിനെട്ടാം പടിക്ക്‌ താഴെ പ്രതിഷേധം തുടങ്ങിയിരുന്നു. തുടര്‍ന്നാണ്‌ യുവതികള്‍ മലയിറങ്ങാന്‍ തീരുമാനിച്ചത്‌.

ഇരുമുടിക്കെട്ടുമായി രഹന ഫാത്തിമ മലകയറിയപ്പോൾ ആശങ്കയുടെ നൂൽപ്പാലത്തിലൂടെ കടന്നുപോയത് കേരളത്തിലെ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ്. സത്യത്തിൽ ആരാണ് ഈ വിവാദ നായിക രഹന ഫാത്തിമ?

ശബരിമല യുവതീപ്രവേശനത്തെ ഏറെ പിന്തുണച്ച ആളായിരുന്നു രഹ്ന ഫാത്തിമ. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സാമൂഹ്യ വിഷയങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന ആളും ആണ് രഹ്ന. പാത്തൂസ് എന്നാണ് രഹ്നയെ അടുപ്പമുള്ളവര്‍ വിളിക്കുന്നത്.

കൊച്ചിയിലാണ് രഹ്നയുടെ താമസം. ജീവിത പങ്കാളിയായ മനോജിനും രണ്ട് കുട്ടികള്‍ക്കും ഒപ്പം. ബിഎസ്എന്‍എല്‍ ജീവനക്കാരിയാണ് ഇവര്‍. സാമൂഹ്യ വിഷയങ്ങളില്‍ സ്ഥിരമായി ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയെ രഹ്ന ഫാത്തിമ ആദ്യം മുതലേ പിന്തുണച്ചിരുന്നു. ആരാധനലായങ്ങളില്‍ ലിംഗ വിവേചനം പാടില്ലെന്ന നിലപാടില്‍ ആയിരുന്നു രഹ്ന ഉറച്ച് നിന്നിരുന്നത്. ആര്‍ത്തവം അശുദ്ധമാണെന്ന നിലപാടിനെതിരേയും രഹ്ന രംഗത്ത് വന്നിരുന്നു.

വിധിയുടെ പശ്ചാത്തലത്തില്‍ കറുപ്പുടുത്ത്, ഒരു ഫോട്ടയും രഹ്ന ഫാത്തിന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. തത്വമസി എന്ന കുറിപ്പോട് കൂടി ആയിരുന്നു ഇത്. എന്നാല്‍ രഹ്ന കറുപ്പുടുത്ത് മലകയറാന്‍ എത്തും എന്ന സൂചനകള്‍ ഒന്നും അന്നുണ്ടായിരുന്നില്ല.

രഹ്നയുടെ ചിത്രത്തിന് താഴെ സംഘപരിവാര്‍ അനുകൂലികളുടെ പച്ചത്തെറി വിളി ആയിരുന്നു. രഹ്നയുടെ പേരിലെ മുസ്ലീം ഐഡന്റിറ്റി തന്നെ ആയിരുന്നു പലരുടേയും പ്രശ്‌നം. അതിന്റെ പേരില്‍ തന്നെ ആയിരുന്നു തെറിവിളികളും അശ്ലീലവര്‍ഷവും.

രഹ്ന ഫാത്തിമ ഒരു ഭക്തയാണോ എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. ആ അര്‍ത്ഥത്തില്‍ രഹ്ന ഒരു ഭക്തയല്ല എന്ന് പറയേണ്ടി വരും. ഹിന്ദുമത വിശ്വാസിയും അല്ല രഹ്ന. ഒരു മതത്തിലും വിശ്വസിക്കാത്ത ആളാണ് താന്‍ എന്ന് നേരത്തേ വ്യക്തമാക്കിയിട്ടുള്ള ആളാണ് രഹ്ന.

സദാചാര പോലീസിങ്ങിനെതിരായി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബന സമരത്തിലും സജീവ പങ്കാളിയായിരുന്നു രഹ്ന ഫാത്തിമ. അതിന്റെ പേരിലും അവര്‍ ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്നും സദാചാര പോലീസിങ്ങിനെതിരെ ശക്തമായ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്.

മോഡലിങ്ങിലും ശ്രദ്ധ പതിപ്പിക്കുന്ന ആളാണ് രഹ്ന ഫാത്തിമ. തന്റെ ഫേസ്ബുക്ക് വാളില്‍ തന്നെ ഇത്തരം ചിത്രങ്ങള്‍ രഹ്ന പങ്കുവച്ചിണ്ട്. പല ഫാഷന്‍ ഷോകളിലും പങ്കെടുത്തിട്ടും ഉണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശബരിമല വിവാദത്തിന് മുമ്പ്, ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിലും രഹ്ന ഉള്‍പ്പെട്ടിരുന്നു. അത് തൃശൂരിലെ പുലികളിയുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് രഹ്ന ഉള്‍പ്പെടെയുള്ള ചില സ്ത്രീകള്‍ പുലികളിയില്‍ പുലിവേഷം അണിഞ്ഞ് പങ്കെടുക്കുകയും ചെയ്തിരുന്നു.

രഹ്ന പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന സിനിമയാണ് പ്രിന്‍സ് സംവിധാനം ചെയ്ത 'ഏക'. ഇന്റര്‍സെക്‌സ് വ്യക്തികളുടെ ജീവിതം വരച്ചുകാണിക്കുന്ന സിനിമയില്‍ രഹ്ന നഗ്ന രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളിലും രഹ്ന ശ്രദ്ധ നേടിയിരുന്നു.

മാറു തുറക്കല്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്‌ബുക്കില്‍ പങ്കുവച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തണ്ണിമത്തന്‍ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂര്‍ണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് ഫേസ്‌ബുക് കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കുന്നില്ലെന്ന പേരില്‍ നീക്കം ചെയ്തു.

മാറുമറക്കല്‍ സമരത്തിനും പൊതുബോധത്തില്‍ നില്‍ക്കുന്ന സ്ത്രീകള്‍ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ റൂമിനുള്ളില്‍ കതകടച്ച്‌ ഭര്‍ത്താവിന് കാണാന്‍ മാത്രം ബ്ലസ് ധരിച്ച സത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച്‌ സമരം ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ തമ്ബ്രാക്കള്‍ സൂക്ഷിച്ച്‌ നോക്കിയപ്പോള്‍ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തില്‍ നിന്ന് നടന്നുപോയ സ്ത്രീകളും ഉണ്ടായിരുന്നു- ദിയ സനയിട്ട സ്വന്തം ചിത്രത്തിനു കീഴില്‍ രഹ്ന ഇങ്ങനെയാണ് കുറിച്ചത്. അങ്ങനെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിത്വമാണ് രഹ്ന.

ആദ്യ ഘട്ടത്തില്‍ മുസ്ലീം ഫണ്ടമെന്റലിസ്റ്റുകള്‍ ആയിരുന്നു രഹ്നയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിരുന്നത്. ഇപ്പോള്‍ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളും രഹ്നയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇരുമുടിക്കെട്ടുമായി, കറുപ്പുടുത്ത് വരുന്നവരെ ശബരിമലയില്‍ പ്രവേശിപ്പിക്കും എന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഒക്ടോബര്‍ 19 ന് രാവിലെ രഹ്ന എത്തിയും ഇങ്ങനെ തന്നെ ആയിരുന്നു. തുടര്‍ന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് വലയത്തിലായിരുന്നു രഹ്നയും മാധ്യമ പ്രവര്‍ത്തകയായ കവിതയും നടപ്പന്തല്‍ വരെ എത്തിയത്.

രഹ്നയും കവിതയും നടപ്പന്തലില്‍ എത്തിയപ്പോഴേക്കും സന്നിധാനത്ത് പ്രതിഷേധം ശക്തമായിരുന്നു. പരികര്‍മികള്‍ പൂജാകര്‍മകള്‍ പോലും നിര്‍ത്തിവച്ചത് നാമജപവുമായി രംഗത്ത് വന്നു. ആചാരലംഘനം നടന്നാല്‍ നട അടച്ചിടേണ്ടി വരും എന്ന് തന്ത്രിയും വ്യക്തമാക്കി. ഇതോടെ രഹ്നയും കവിതയിം മലയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് രഹ്ന തിരിച്ചിറങ്ങിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (6 minutes ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (34 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (50 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (2 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (2 hours ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (2 hours ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (2 hours ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

Malayali Vartha Recommends