Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

 ആക്രമണത്തിനിരയായ നടിക്കെതിരെയും ദിലീപിനൊപ്പവും നിന്നവരെ തള്ളി മോഹന്‍ലാല്‍ അമ്മയിലെ ആഭ്യന്തരപ്രശ്‌നം പരിഹരിച്ചു, രാജിവെച്ച നടിമാര്‍ക്ക് മാപ്പ് പറയാതെ തിരികെവരാമെന്നും അറിയിച്ചു

19 OCTOBER 2018 04:50 PM IST
മലയാളി വാര്‍ത്ത

ഏറെ നാളായി അമ്മയില്‍ നിലനിന്നിരുന്ന ആഭ്യന്തരപ്രശ്‌നം ദിലീപിന്റെ രാജി എഴുതിവാങ്ങി പ്രസിഡന്റ് മോഹന്‍ലാല്‍ നൈസായിട്ട് പരിഹരിച്ചു. ഒപ്പം ദിലീപിനൊപ്പം നില്‍ക്കുന്ന ഭൂതഗണങ്ങളായ സിദ്ധിഖിനെയും കെ.പി.എ.സി ലളിതയേയും തള്ളിപ്പറഞ്ഞു. അപ്പോഴും സിദ്ധിഖിന്റെ ഗുണ്ടായിസം അമ്മയില്‍ നടക്കില്ലെന്ന് വാട്‌സാപ്പ് ഗ്രൂപ്പില്‍ പറഞ്ഞ ജഗദീഷിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നതും ശ്രദ്ധേയമായി. സിദ്ധിഖും ജഗദീഷും തമ്മില്‍ മുമ്പും അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും അവരത് പരിഹരിക്കട്ടെ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

അമ്മയുമായി ഇടഞ്ഞ് നിന്ന പത്മപ്രിയയും രേവതിയും പാര്‍വതിയും മാപ്പ് പറയണമെന്ന കെ.പി.എ.സി ലളിത ചേച്ചിയുടെ പ്രസ്താവനയില്‍ സ്ത്രീവിരുദ്ധത കടന്ന് വന്നിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞിട്ടും മോഹന്‍ലാല്‍ തിരുത്തിയില്ല. കാലം മാറിയില്ലേ? പഴയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് ലളിത ചേച്ചി അങ്ങനെ പറഞ്ഞതെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. കഴിഞ്ഞ എക്‌സിക്യൂട്ടീവ് യോഗ തീരുമാനപ്രകാരമാണ് മോഹന്‍ലാലുമായി കൂടിയാലോചിച്ച് ജഗദീഷ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. അതില്‍ ദിലീപ് രാജിവെച്ച കാര്യം വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്നാണ് വലംകൈയായ സിദ്ധിഖും ലളിതയും വാര്‍ത്താസമ്മേളനം നടത്തിയത്.

ദിലീപിനെ പുറത്താക്കണമെന്നായിരുന്നു അമ്മയിലുളള ഡബഌൂ.സി.സി അംഗങ്ങളുടെ പ്രധാന ആവശ്യം അത് അംഗീകരിച്ചെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. രാജിവെച്ച് പുറത്ത് പോയ നടിമാര്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്നും വ്യക്തമാക്കി. അപ്പോഴും ദിലീപ് അകത്തും എതിര്‍ ചേരിയിലുള്ളവര്‍ അകത്തുമാകും. അമ്മ എന്ന സംഘടന കെട്ടിപ്പടുക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയ ദിലീപിന് അത് കനത്ത തിരിച്ചടിയാണ്. സ്വന്തം വസ്തുവകകള്‍ ഉള്‍പ്പെടെ പണയം വെച്ചാണ് ദിലീപ് ട്വന്റി ട്വന്റി എന്ന സിനിമ എടുത്തത്. അന്ന് മോഹന്‍ലാലും മമ്മൂട്ടിയും നൈസായിട്ട് മാറനിന്നു.

ഏറെക്കാലമായി ദിലീപിന്റെ കൈപ്പിടിയിലായിരുന്നു അമ്മ. അതിന് തുരങ്കംവയ്ക്കാന്‍ വഴിയൊരുക്കിയതും ദിലീപ് തന്നെ. പരാമവധി ദിലീപിനെ സംരക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും കാര്യങ്ങള്‍ കൈവിട്ട് പോയതോടെയാണ് രാജി ആവശ്യപ്പെട്ടതെന്നും മോഹന്‍ലാലുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. സിദ്ധിഖും ഇടവേളബാബും അടക്കം ദിലീപിനൊപ്പം നിന്നവര്‍ രാജിവെച്ച നടിമാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അത് അംഗീകരിക്കാനാവില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും അതുകൊണ്ട് അക്രമത്തിനിരയായ നടിക്കൊപ്പവും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് പറഞ്ഞത്. ഒടുവില്‍ അത് സത്യമായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (22 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (38 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (2 hours ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends