Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ആചാര ലംഘനം നടന്നാൽ നട അടച്ചു താക്കോൽ ഏൽപ്പിക്കാൻ തന്ത്രിക്ക് പന്തളം കൊട്ടാരത്തിന്റെ ഉത്തരവ്

19 OCTOBER 2018 06:07 PM IST
മലയാളി വാര്‍ത്ത

ആചാര ലംഘനം നടന്നാൽ നട അടച്ചു താക്കോൽ ഏൽപ്പിക്കാൻ തന്ത്രിക്ക് പന്തളം കൊട്ടാരത്തിന്റെ ഉത്തരവ്. യുവതികൾ സന്നിധാനത്തെത്തിയാൽ നട അടച്ച് മടങ്ങുമെന്ന് തന്ത്രി കണഠര് രാജീവര് നേരത്തെ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നാടകീയമായ രംഗങ്ങളാണ് ഇന്ന് രാവിലെ അരങ്ങേറിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആചാര ലംഘനം നടന്നാൽ നട അടച്ചു താക്കോൽ ഏൽപ്പിക്കാൻ തന്ത്രിക്ക് പന്തളം കൊട്ടാരം ഉത്തരവ് നൽകിയത്.

സന്നിധാനത്ത് സംഘർഷം ശക്തമായതോടെ പൂജകൾ ബഹിഷ്‌കരിച്ച് പാരികർമ്മികൾ പ്രതിഷേധിച്ചു. തന്ത്രിമാരും മേല്ശാന്തികളും ഒഴികെയുള്ള പാരികർമ്മികളാണ് പതിനെട്ടാം പടിക്ക് തൊട്ടുതാഴെ ഒരുമിച്ച് ചേർന്ന് ശരണം വിളിച്ച് പ്രതിഷേധിച്ചത്. പത്തിനും അമ്പതിനും ഇടയ്ക്കുള്ള യുവതികൾ മല ചവിട്ടുന്നത് ആചാര ലംഘനമാണെന്ന് ഇവർ പറഞ്ഞിരുന്നു. പരസ്യ പ്രസ്താവനയുമായി ഇവർ രംഗത്ത് എത്തിയിരുന്നില്ലെങ്കിലും ആചാര ലംഘനം നടത്തിയതോടെയാണ് പത്ത് മിനിറ്റ് മുമ്പാണ് പൂജകള്‍ നിര്‍ത്തിവച്ച് സന്നിധാനത്തെയും മാളികപുറത്തെയും പരികര്‍മ്മികള്‍ ശരണം വിളിയുമായി പ്രതിഷേധിക്കണമെന്ന തീരുമാനം എടുത്തത്.

പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തേക്ക് എത്തിയ മാധ്യമ പ്രവര്‍ത്തക കവിതയും ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും തിരിച്ചിറങ്ങുന്നതോടെയാണ് പൂജനിർത്തിയുള്ള പ്രതിഷേധം അവസാനിപ്പിച്ചു. യുവതികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയെന്നും സ്ത്രീകള്‍ കയറിയാല്‍ ദര്‍ശനം നടക്കില്ലെന്ന് തന്ത്രി അറിയിച്ചുവെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. യുവതികളെ സുരക്ഷിതമായി താഴെയിറക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമെന്നും ഐജി പറഞ്ഞു. വീടുവരെ ശക്തമായ സുരക്ഷയിൽ എത്തിക്കാമെന്ന പൊലീസിന്റെ ഉറപ്പിലാണ് യുവതികൾ മലയിറങ്ങുന്നത്.

അതേസമയം, തിരിച്ചുപോകാതെ നിവൃത്തിയില്ലെന്ന് രഹന ഫാത്തിമ പറഞ്ഞു. മുന്നോട്ട് പോകണമെന്ന് ആഗ്രഹമുണ്ട് പക്ഷെ സാധിക്കുന്നില്ല. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും രഹന ഫാത്തിമ പറഞ്ഞു. രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീട് അടിച്ചു തകര്‍ത്തു. രാവിലെ ഒമ്പത് മണിയോടെയാണ് രഹ്നയുടെ കൊച്ചിയിലെ വീടിനു നേര്‍ക്ക് അക്രമണം ഉണ്ടായത്. യുവതി ശബരിമലയിലെത്താനുള്ള ശ്രമം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. വീടിന്റെ ജനാലച്ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. വീടിനു പുറത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയും കസേരയടക്കമുള്ള സാധനങ്ങളും നശിപ്പിച്ചിട്ടുമുണ്ട്.

നടപന്തല്‍ വരെ യുവതികളുമായി വന്‍ പൊലീസ് സംഘം തന്നെ മലയിലേക്ക് കയറിയിരുന്നു. തെലുങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത, ആക്റ്റിവിസ്റ്റ് രെഹ്ന ഫാത്തിമ എന്നിവരാണ് മല കയറാന്‍ ശ്രമിച്ചത്. സ്ഥിതിഗതികള്‍ മനസിലാക്കിയാണ് അയ്യപ്പദര്‍ശനത്തില്‍നിന്നു പിന്‍വാങ്ങിയതെന്നു രണ്ട്‌ യുവതികള്‍ അറിയിച്ചു. കുട്ടികളെ മുന്‍നിര്‍ത്തി പ്രതിഷേധം നടത്തിയതുകൊണ്ടാണു പിന്‍വാങ്ങിയതെന്നു തെലുങ്കു മാധ്യമപ്രവര്‍ത്തക കവിത പറഞ്ഞു. അവകാശം സംരക്ഷിക്കാന്‍ വേണ്ടി കുട്ടികളെ ബുദ്ധിമുട്ടിക്കാന്‍ തയാറല്ല. പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കവിത വ്യക്തമാക്കി.

അതേസമയം കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിലും മനസ്സിലാക്കുന്നതിലും സര്‍ക്കാരിനും ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്കും കടുത്ത വീഴ്ച്ച പറ്റിയെന്നാണ് മനസ്സിലാവുന്നത്. വളരെ പെട്ടെന്ന് തന്നെ നടത്തിയ നീക്കങ്ങളാണ് വലിയ കുരുക്കില്‍ നിന്ന് സര്‍ക്കാരിനെ രക്ഷിച്ചത്. മലകയറിയ സ്ത്രീകള്‍ ആക്ടിവിസ്റ്റുകള്‍ ആണെന്നറിയുന്നതിലും കാലതാമസം ഉണ്ടായെന്നാണ് വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (20 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (36 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends