Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഏഷ്യാനെറ്റിനെതിരെയുള്ള പൊങ്കാലകൾ തിളച്ചു പൊങ്ങുന്നു ; ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതതയിലുള്ള ഏഷ്യാനെറ്റ് ചാനൽ ബഹിഷ്ക്കരിക്കണമെന്ന് സംസ്ഥാന ബി ജെ പിയിൽ രഹസ്യ പ്രചരണം

19 OCTOBER 2018 08:11 PM IST
മലയാളി വാര്‍ത്ത

ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതതയിലുള്ള ഏഷ്യനെറ്റ് ചാനൽ ബഹിഷ്ക്കരിക്കണമെന്ന് സംസ്ഥാന ബി ജെ പിയിൽ രഹസ്യ പ്രചരണം. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഏഷ്യാനെറ്റിനെതിരെയുള്ള പൊങ്കാലകൾ തിളച്ചുതൂവുന്നു. ഏഷ്യനെറ്റിനെതിരെ നിരവധി പരാതികളാണ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിനു ലഭിച്ചിരിക്കുന്നത്. ബി ജെ പി പ്രസിഡന്റ് അമിത് ഷാ രാജീവ് ചന്ദ്രശേഖറിന്റെ നീക്കങ്ങളുടെ വിശദമായ റിപ്പോർട്ട് കേരള നേതാക്കളിൽ നിന്നും വാങ്ങികഴിഞ്ഞു.

സി പി എം നേതാവായിരുന്ന പി.ഗോവിന്ദപിള്ളയുടെ മകനും മുൻ എം എൽ എ വി.ശിവൻ കുട്ടിയുടെ ഭാര്യാസഹോദരനുമായ എംജി.രാധാകൃഷ്ണനാണ് ഏഷ്യാനെറ്റിന്റെ എഡിറ്റർ. അദ്ദേഹത്തെ എഡിറ്റർ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ബി ജെ പിയിൽ ശക്തമാണ്. ബി ജെ പി എം പി യുടെ ചാനലിൽ രാധാകൃഷ്ണൻ ചുവന്ന പതാക പറപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. തന്റെ സഹോദരി ആർ. പാർവതീദേവിക്ക് പി എസ് സി മെമ്പർ സ്ഥാനവും അളിയൻ ശിവൻകുട്ടിക്ക് കിലേ ചെയർമാൻ സ്ഥാനവും നൽകിയതിന്റെ ഉപകാരസ്മരണയാണ് രാധാകൃഷ്ണൻ കാണിക്കുന്നുവെന്ന ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്.

ഹൈന്ദവരുടെ വീടുകളിൽ ഏഷ്യാനെറ്റ് വയ്ക്കരുതെന്നും അവർ പ്രചരിപ്പിക്കുന്നു. വലിയ തോതിൽ വാട്സാപ്പ് പ്രചരണം നടക്കുന്നു. സത്യം പറയുന്നത് ജനം ചാനൽ മാത്രമാണെന്നാണ് പ്രചരണം. മാതൃഭൂമി അനുഭവിച്ച പ്രതിസന്ധിയാണ് ഏഷ്യാനെറ്റും അനുഭവിക്കുന്നത്. മീശ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ മാതൃഭൂമിയുടെ മൂന്നര ലക്ഷം കോപ്പികളാണ് കുറഞ്ഞത്.അതിനാൽ മാതൃഭൂമി പത്രവും ചാനലും കരുതിയാണ് നീങ്ങുന്നത്. ഒരു തരത്തിലുള്ള പ്രകോപനവും ഹിന്ദുക്കൾക്കെതിരെ അവർ സൃഷ്ടിക്കുന്നില്ല.

മനോരമയും തന്ത്രപരമായാണ് നീങ്ങുന്നത്. അവർ വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുകയാണ്. റിപ്പബ്ളിക് ചാനലിന്റെ സഹോദര സ്ഥാപനമാണ് ഏഷ്യനെറ്റ്. ഡൽഹിയിൽ ഇവരുടെ രാഷ്ട്രീയം ബി ജെ പിയാണ് . മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ പുറത്തു കൊണ്ടു വന്നതോടെയാണ് ഏഷ്യാനെറ്റ് പിണറായിയുടെ കണ്ണിലെ കരടായത്. ഏഷ്യാനെറ്റിനെതിരെ പിണറായി പലവട്ടം സംസാരിക്കുകയും ചെയ്തു. അപ്പോഴാണ് കുമരകത്തെ ഏഷ്യാനെറ്റ് മുതലാളിയുടെ കൈയേറ്റം സർക്കാർ കണ്ടെത്തി നടപടികൾ തുടങ്ങിയത്.

ഏഷ്യനെറ്റിനെതിരെ പ്രചരണം ശക്തമായതോടെ കേരള സർക്കാർ ശബരിമല വിഷയത്തിൽ നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശാനുസരണമാണ് ഇത്. റിവ്യൂ പെറ്റീഷനും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . 2006 മാർച്ച് 16 ന് മദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയത് പോലെ ശബരിമലക്ക് വേണ്ടി പ്രമേയം പാസാക്കണണമെന്ന് ചന്ദ്രശേഖർ പത്രകുറിപ്പിൽ പറഞ്ഞത് സ്വന്തം ചാനൽ നടത്തുന്ന ബി ജെ പി വിരുദ്ധ പ്രചരണങ്ങളെ കുറിച്ച് പ്രസ്താവനയിൽ പരാമർശമേയില്ല. ഹിന്ദുവിരുദധ നിലപാട് പിന്തുടരുന്ന ഏഷ്യാനെറ്റിന്റെ പ്രേക്ഷകർ വൻതോതിൽ കുറയുമെന്ന ആശങ്ക ഏഷ്യാനെറ്റിലെ ഉന്നതർക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 minutes ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (32 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (48 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (2 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (2 hours ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (2 hours ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (2 hours ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

Malayali Vartha Recommends