Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇന്ന് ശബരിമലയുണ്ടായ സംഭവം ഇടതു സർക്കാർ ചോദിച്ചു വാങ്ങിയത്; വൈകിയാണെങ്കിലും സർക്കാർ ഉത്തരവദിത്വത്തോടെ പെരുമാറണം; സുപ്രീം കോടതി നിരീശ്വരവാദികളെ കയറ്റാൻ പറഞ്ഞിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി

19 OCTOBER 2018 05:56 PM IST
മലയാളി വാര്‍ത്ത

ഇന്ന് ശബരിമലയുണ്ടായ സംഭവം മാര്‍ക്സിസ്റ്റ് പാർട്ടി ചോദിച്ചു വാങ്ങിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ശബരിമലയിലെ സംഭവങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്. സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നു. വിശ്വാസികളുമായി ചർച്ച ചെയ്യാതെയാണ് യുഡിഎഫ് സർക്കാർ നൽകിയ അഫിഡവിറ്റ് പിണറായി സർക്കാർ പിൻവലിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

വിഷയത്തില്‍ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കണമെന്നും അല്ലെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചും ആചാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്തി നിയമപരമായ നടപടികളിലേയ്ക്കു നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘപരിവാർ സമരം അപലപനീയം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ സമരമല്ല കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേണ്ടത്. ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമം

ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. പക്ഷെ റിവ്യൂ ഹർജി കൊടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി ഇടപ്പെട്ട് മാറ്റി. താന്‍ വിധിയെ സ്വാഗതം ചെയ്തുവെന്ന് കോടിയേരി പറയുന്നത് ശരിയല്ല. അഫിഡവേറ്റ് പിണറായി സർക്കാർ പിൻവലിച്ചത് വേണമെങ്കിൽ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നോക്കിയാല്‍ മനസ്സിലാകുമെന്നും ഉമ്മന്‍ചാണ്ടി.

സുപ്രീം കോടതി നിരീശ്വരവാദികളെ കയറ്റാൻ പറഞ്ഞിട്ടില്ല. ഇന്നത്തെ പൊലീസ് നടപടി പരിഹാസ്യം. വൈകിയാണെങ്കിലും സർക്കാർ ഉത്തരവദിത്വത്തോടെ പെരുമാറണം. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. പക്ഷെ വിശ്വാസികളുമായി ചർച്ച നടത്തി വേണമായിരുന്നു തീരുമാനമെടുക്കാന്‍. തിരുവിതാർ കുർ ദേവസ്വം ബോർഡ് ഇപ്പോൾ കൈക്കൊണ്ട തീരുമാനം സ്വീകാര്യമല്ല. റിവ്യൂ ഹർജി തന്നെ വേണംമെന്നും പ്രശ്നം രമ്യമായി പോകുന്നതിന് സർക്കാർ നടപടികൊണ്ട് കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും ദേവസ്വംപ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (19 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (35 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

Malayali Vartha Recommends