പ്രതിഷേധം കെട്ടടങ്ങുമ്പോഴും പ്രതിരോധം ശക്തമാക്കി പോലീസ്; സന്നിധാനത്ത് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി

യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് നടന്ന അക്രമസംഭവങ്ങളെ മുൻനിർത്തി ജില്ലാഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പോലീസ് സമർപ്പിച്ച പ്രേത്യേക അപേക്ഷയെ തുടർന്നാണ് ജില്ലാഭരണകൂടത്തിന്റെ നടപടി .സന്നിധാനം നിലയ്ക്കൽ ഇലവുങ്കൽ പമ്പ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങൾ ഇനിയും ആവർത്തിച്ചേക്കാം എന്ന അനുമാനത്തിലാണ് നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചതെന്ന് പത്തനംതിട്ട ജില്ല കലക്‌ടർ പി.ബി നൂഹ് പറഞ്ഞു.
അതേസമയം, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ പ്രശ്‌നം നില നില്‍ക്കുകയാണെന്നും വിഷയത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കുവാന്‍ ദേവസ്വംബോര്‍ഡ് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചുവെന്നും ദേവസ്വംപ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























