നിരോധനാജ്ഞ ലംഘിച്ചു; കണ്ടാലറിയാവുന്ന 200 ഓളം പേർക്കെതിരെ സന്നിധാനം പോലീസ് കേസെടുത്തു

യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നിലനിൽക്കെ സന്നിദാനത്ത് യുവതികളെ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 200 ഓളം പേർക്കെതിരെ സന്നിധാനം പോലീസ് കേസെടുത്തു.
ഇന്ന് രാവിലെ സന്നിദാനത്തെത്തിയ മാധ്യമ പ്രവർത്തക കവിതയെയും ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയെയും വലിയ നടപ്പന്തലിനു താഴെ 200 ഓളം പേർ സംഘടിക്കുകയും ഇരുവരെയും പോകാനായി അനുവദിക്കാതെ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് പുതുതായി വിന്യസിച്ച സന്നിധാനം പോലീസ് ഇവർക്കെതിരെ കേസെടുത്തത് കേസെടുത്തത്.
പ്രധാനമായും മൂന്നു വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. കളക്ടർ നൽകിയ നിരോധനജ ലംഘിച്ചു സംഘംചേരൽ, സുപ്രീംകോടതി ഉത്തരവുമായി സന്നിദാനത്തെത്തിയ യുവതികളെ സംഘം ചേർന്ന് തടയുക, പോലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന് തടസ്സം നിൽക്കുക എന്നിങ്ങനെ വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.
അതേസമയം യുവതികളെ തടഞ്ഞ പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സമീപ പ്രദേശത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതിഷേധത്തിലുണ്ടായിരുന്നവരെയും പരിസര പ്രദേശത്തുണ്ടായിരുന്നവരെയും പോലീസ് തിരിച്ചറിഞ്ഞു വരികയാണ്.
അതേസമയം യുവതി പ്രവേശന വിധിയിൽ പ്രതിഷേധിച്ച് നടന്ന അക്രമസംഭവങ്ങളെ മുൻനിർത്തി ജില്ലാഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ നീട്ടിയത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പോലീസ് സമർപ്പിച്ച പ്രേത്യേക അപേക്ഷയെ തുടർന്നാണ് ജില്ലാഭരണകൂടത്തിന്റെ നടപടി .സന്നിധാനം നിലയ്ക്കൽ, ഇലവുങ്കൽ, പമ്പ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്.
https://www.facebook.com/Malayalivartha



























