Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ചുംബന സമരനായികമാര്‍ തമ്മില്‍ കൂട്ടയടി... മധ്യത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനും; ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതിയായ രശ്മി ആര്‍ നായര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന് രഹന ഫാത്തിമ

20 OCTOBER 2018 08:51 AM IST
മലയാളി വാര്‍ത്ത

ചുംബന സമരനായികയും ഏക സിനിമയിലൂടെ നഗ്നയായി അഭിനയിച്ച് വിവാദം സൃഷ്ടിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമ പോലീസ് അകമ്പടിയോടെ മല കയറിയത് ഏറെ വിവാദമായിരുന്നു. ഇതിനിടയ്ക്ക് രഹനയും കെ. സുരേന്ദ്രനും തമ്മില്‍ ബന്ധമുണ്ടെന്ന രശ്മി നായരുടെ വെളിപ്പെടുത്തല്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. തനിക്കെതിരെ രശ്മി നായര്‍ ഉയര്‍ത്തിയ ആരോപണം തള്ളി രഹ്ന ഫാത്തിമ രംഗത്തെത്തി. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിലെ മുഖ്യപ്രതിയായ രശ്മി ആര്‍ നായര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന് രഹ്ന തുറന്നടിച്ചു.

ഇന്നു രാവിലെ ഹൈദരാബാദില്‍ നിന്നുമുള്ള ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് രഹ്ന ഫാത്തിമ മല കയറി തുടങ്ങിയത്. എന്നാല്‍ ശബരിമല നടപ്പന്തല്‍ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്നയ്ക്കു പ്രതിഷേധത്തെതുടര്‍ന്ന് തിരികെ പോരേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെ ഇവര്‍ക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി രശ്മി ആര്‍ നായര്‍ രംഗത്തെത്തുകയായിരുന്നു. 

ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി രഹ്ന മംഗലാപുരത്ത് കുടിക്കാഴ്ച നടത്തിയെന്നും, കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു ശബരിമല സന്ദര്‍ശനം എന്നുമായിരുന്നു രശ്മി നായര്‍ സമൂഹ്യമാധ്യമത്തില്‍ കുറിച്ചത്. ഇതു വിശ്വസിച്ചാണു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ സന്ദര്‍ശനത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതികരിച്ചതെന്നും രഹ്ന ആരോപിക്കുന്നു. 

രണ്ടു വര്‍ഷം മുമ്പ് കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ശബരിമലയിലെ യുവതിപ്രവേശനത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാല്‍ അന്ന് ടാഗ് ആക്‌സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായുള്ള തനിക്കുള്ള പരിചയം. അതിനപ്പുറം രശ്മി നായര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നുണയാണെന്നും രഹ്ന വ്യക്തമാക്കി. 

ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ രാഹുല്‍ പശുപാലനും രശ്മിയും അറസ്റ്റിലായപ്പോള്‍ അവര്‍ക്കെതിരെ മൊഴി നല്‍കിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്ന പറയുന്നു. രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ നിര്‍മ്മിക്കാനിരുന്ന പ്ലിങ് എന്ന സിനിമയ്ക്കു വേണ്ടി സാമ്പത്തിക ബാധ്യത തീര്‍ക്കാനാണു അന്നു താന്‍ സെക്‌സ് റാക്കറ്റില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രശ്മിയുടെയും രാഹുല്‍ പശുപാലനും പോലീസിനോട് വെളിപ്പെടുത്തിയത്. ഈ മൊഴി രഹ്നഹ്ന തള്ളിക്കളയുകയും ഇവര്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. ചുംബന സമരവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഇവരുമായുള്ള ബന്ധം പിന്നീട് ശരിയല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവസാനിപ്പിച്ചതായും മനോജും രഹനയും മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (5 minutes ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (33 minutes ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (49 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (1 hour ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (2 hours ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (2 hours ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (2 hours ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (2 hours ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

54 വാള്യം ! 15000 പേജ് !  (2 hours ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

Malayali Vartha Recommends