പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കുറുപ്പന്തറ ഏറ്റുമാനൂര്‍ പാതയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച മൂന്ന് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മൂന്ന് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു. ആലപ്പുഴ വഴിയുള്ള കായംകുളം എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്.
കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു പോകുന്ന ശബരി എക്‌സ്പ്രസ്, കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും അധികൃതര്‍ അറിയിച്ചു.
ഈ തീവണ്ടികള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പുകള്‍ ഉണ്ടാകും. കൂടാതെ കന്യാകുമാരി മുംബൈ ജയന്തി ജനതാ എക്‌സ്പ്രസ് കോട്ടയം സ്‌റ്റേഷനില്‍ ഒരുമണിക്കൂര്‍ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























