സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമല നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ നീട്ടി, അതേസമയം സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഏഴിടത്താണ് നിരോധനാജ്ഞ. ശബരിമല നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ തുടരുമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വ്യക്തമാക്കി.നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍, ളാഹ, പ്ലാപ്പള്ളി, തുലാപ്പള്ളി എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ പ്രതിരോധിക്കുന്നതിന് നിരോധനാജ്ഞ ഫലപ്രദമായിരുന്നുവെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നടപടി. നിരോധനാജ്ഞ മൂലം സന്നിധാനത്തേക്ക് എത്തുന്ന ഭക്തര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha



























