വീടിന്റെ വാതില്‍ പടിയില്‍ നില്‍ക്കുകയായിരുന്ന രണ്ടുവയസ്സുകാരന് മിന്നലേറ്റ് ദാരുണാന്ത്യം
മിന്നലേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കരവാളൂര്‍ വെഞ്ചേമ്പ് അയണിക്കോട് മേലതില്‍ ശിവ വിലാസത്തില്‍ സജിത്തിന്റെയും നിഷയുടേയും മകന് രണ്ടു വയസ്സുള്ള സൂര്യദേവാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവമുണ്ടായത്.
കുട്ടി കുടുംബ വീട്ടില്‍ അമ്മൂമ്മയ്ക്കൊപ്പമായിരുന്നു. മുന്‍വശത്തെ വാതിലിനോട് ചേര്‍ന്ന് നില്‍ക്കേ മിന്നലേറ്റ് വീഴുകയായിരുന്നു. ഉടന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് മൃതദേഹ പരിശോധന നടത്തും. സാന്ദ്ര സഹോദരിയാണ് .
https://www.facebook.com/Malayalivartha