നാലു ദിവസത്തെ യു.എഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി, പ്രളയ ദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രവാസി മലയാളികളില്‍ നിന്ന് സഹായം അഭ്യര്‍ഥിക്കാനാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശിച്ചത്

നാലു ദിവസത്തെ യു.എഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി. പുലര്‍ച്ചെ രണ്ടരയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയും സംഘവും വിമാനമിറങ്ങി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും സുരക്ഷാ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
പ്രളയ ദുരിതത്തില്‍പ്പെട്ട സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രവാസി മലയാളികളില്‍ നിന്ന് സഹായം അഭ്യര്‍ഥിക്കാനാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശിച്ചത്. 300 കോടി രൂപ സമാഹരിച്ച് നല്‍കണമെന്ന് ലോക കേരള സഭാംഗങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
"
https://www.facebook.com/Malayalivartha
























