ഇതിലും വലിയ പ്രതിഷേധം വേറെയില്ലല്ലോ... ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും നേരെ ശക്തമായ പ്രതിഷേധം തുടരുമ്പോള്‍ ഭക്തരുടെ പ്രതിഷേധം വെളിവായി കാണിക്കയും; ശബരിമലയില്‍ കാണിക്ക വരുമാനത്തില്‍ വന്‍ ഇടിവ്; സ്വാമിശരണം പേപ്പറുകള്‍കൊണ്ട് നിറഞ്ഞ് ഭണ്ഡാരം; ദേവസ്വം ബോര്‍ഡിന്റെ ശമ്പളവും പെന്‍ഷനും അവതാളത്തില്‍

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കനത്ത തിരിച്ചടി. മലചവിട്ടാനായി എത്തിയ യുവതികളെ പ്രതിഷേധകര്‍ നടപ്പന്തലിന് അപ്പുറത്തേക്ക് കടക്കാന്‍ അനുമതിച്ചില്ല. ഇതിനിടെ ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇങ്ങനെ പോയാല്‍ ദേവസ്വം ബോര്‍ഡിന്റെ ശമ്പളവും പെന്‍ഷനും അവതാളത്തിലാകുമെന്നാണ് കണക്കാക്കുന്നത്.
ശബരിമല സന്നിധാനത്തെ ഭണ്ഡാരത്തില്‍ കാണിക്കയായി പണത്തിനു പകരം സ്വാമി ശരണം, സേവ് ശബരിമല എന്നെഴുതിയ ഒട്ടേറെ പേപ്പറുകളാണ് ലഭിച്ചത്.
തുലാമാസ പൂജയ്ക്കായി കഴിഞ്ഞ 17നാണ് നടതുറന്നത്. പിന്നീടുള്ള നാല് ദിവസത്തെ കാണിക്ക വരുമാനം മുന്‍ വര്‍ഷം ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായത്. തുലാമാസ പൂജയ്ക്കായി നടതുറന്നശേഷം ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ടത് ശനിയാഴ്ചായായിരുന്നു. ഈ ഒരു ദിവസത്ത കാണിക്കവരവില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഇതേദിവസം ഉണ്ടായതിനേക്കാള്‍ നേരിയ വര്‍ധനവ് ഉണ്ട്.
ശബരിമലയിലെ യുവതീ പ്രവേശനവിഷയത്തില്‍ പ്രതിഷേധിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇത് ഒരു പരിധിവരെ ലക്ഷ്യം കണ്ടു എന്ന് വേണം പറയാന്‍.
നടന്ന തുറന്ന ആദ്യ ദിവസം 4.83 ലക്ഷമാണ് ഈ വര്‍ഷം വരവ് കഴിഞ്ഞ വര്‍ഷം ഇത് 8.42 ലക്ഷം ആയിരുന്നു. 3.59 ലക്ഷത്തിന്റെ കുറവാണ് ഉണ്ടായത്. രണ്ടാം ദിവസം 19.30 ലക്ഷം വരുമാനമാണ് ഈ വര്‍ഷം കഴിഞ്ഞ വര്‍ഷം 45.59 ലക്ഷം രൂപയായിരുന്നു. ഉണ്ടായ കുറവ് 26.28 ലക്ഷം. പോയവര്‍ഷം മൂന്നാം ദിവസം 32.30 ലക്ഷം രൂപയായിരുന്നു നടവരവ് ഇക്കുറി അത് 17.51 ലക്ഷമായി. 14.79 ലക്ഷത്തിന്റെ കുറവ്. നാലാം ദിവസം മാത്രമാണ് നേരിയ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 36.58 ആയിരുന്ന കാണിക്ക വരവ് ഇപ്രാവശ്യം 36.74 ആയി. 15,800 രൂപയുടെ കൂടുതല്‍ ഉണ്ടായി.
"
https://www.facebook.com/Malayalivartha
























