ആദ്യം ഭക്തർക്കനുകൂലമായി നിലപാടെടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിനെ മുഖ്യമന്ത്രി ശാസിച്ചിരുന്നു;മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സുപ്രീം കോടതിയിൽ റിപ്പോർട്ട് നല്കാൻ ദേവസ്വം ബോർഡ് തീരുമാനിക്കവേ പ്രസിഡന്റ് വീണ്ടും മുഖ്യമന്ത്രിയെ കാണുന്നു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സ്ഥിതി റിപ്പോർട്ട് സംബന്ധിച്ച് ദേവസ്വം ബോര്ഡില് ആശയക്കുഴപ്പം തുടരുന്നതിനാൽ വിഷയത്തിൽ വീണ്ടും സർക്കാരിന്റെ നിലപാടറിയാൻ ദേവസ്വം ബോർഡ് അധികൃതർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.എന്നാൽ ആദ്യം ഭക്തർക്കൊപ്പം നിലപാടെടുത്ത ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിനെ മുഖ്യ മന്ത്രി ശാസിച്ചിരുന്നു. തുടർന്ന് സ്വന്തമായി നിലപാടെടുക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു.ഇത് സംഭവം ഇന്നും ആവർത്തിക്കുമോ എന്ന വ്യാകുലതയിലാണ് ദേവസ്വം ബോർഡ് അധികൃതർ.കഴിഞ്ഞ
ബോർഡ് യോഗത്തിൽ നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം ഉന്നയിച്ചിരുന്നു.
തുടർന്നു മുൻപു കേസ് വാദിച്ച മനു അഭിഷേക് സിങ്‌വിയുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കാമെന്നു ധാരണയായി.
ഇതേ പ്രശ്നം മറ്റു ചില സുപ്രീം കോടതി അഭിഭാഷകരും ചൂണ്ടിക്കാട്ടി. ഇതോടെ ഇന്ന് യുഎഇ യിൽ നിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രിയുടെ നിലപാടുകൂടി അറിഞ്ഞ ശേഷം തുടർനടപടിയാകാമെന്ന് ബോർഡ് തീരുമാനിച്ചു.ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച ചെയ്തു തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കും. ബോർഡിന്റെ നിസ്സഹായതയും സമ്മർദവും പ്രസിഡന്റ് എ. പത്മകുമാർ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു വിശദീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























