ഐ.ജി ശ്രീജിത്ത് പശ്ചാത്താപം എന്നോണം അയ്യപ്പൻറെ തിരുനടയിൽ കണ്ണീരൊഴുക്കിയത് ഏറെ ചർച്ചയാകുന്നു... വിശ്വാസം മുറുകെ പിടിച്ച് ഡ്യൂട്ടി ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ വികാരം പുറത്ത്

രഹ്നാ ഓപ്പറേഷന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് എംവി ജയരാജനാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധി അനുസരിച്ച് യുവതിയെ സന്നിധാനത്ത് എത്തിച്ചേ മതിയാകൂവെന്ന് ജയരാജനാണ് പൊലീസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാന്‍ ഐജി ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. ഐജി ശ്രീജിത്തിന് സന്നിധാനത്തെ ചുമതലയാണ് ഉള്ളത്. അതുകൊണ്ട് തന്നെ പമ്ബയില്‍ നിന്ന് യുവതിയുമായി പോകേണ്ട ബാധ്യത ഐജിക്കില്ല. മരക്കൂട്ടം മുതല്‍ മാത്രമേ ഐജിയുടെ സുരക്ഷാ ചുമതല തുടങ്ങുന്നുള്ളൂ. എന്നാല്‍ നിലയ്ക്കലിലെ പൊലീസ് ഓപ്പറേഷനിലൂടെ ഐജി മനോജ് എബ്രഹാമിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ രഹ്നയ്‌ക്കൊപ്പം മനോജ് എബ്രഹാം പോകുന്നത് പ്രശ്‌നം വഷളാക്കുമെന്നും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് ഐജി ശ്രീജിത്ത് രഹ്നയ്‌ക്കൊപ്പം മല ചവിട്ടേണ്ടി വന്നത്.
എന്നാൽ അന്ന് ഐജി പ്രതിഷേധക്കാരോട് പറഞ്ഞ വാക്കുകളാണ് ഈ അവസരത്തിൽ വീണ്ടും ഓർക്കപ്പെടുകയാണ് . സന്നിധാനത്ത് ഭക്തർ കിടന്ന് പ്രതിഷേധിക്കുമ്പോൾ സമാധാന വാക്കുകളുമായി എത്തിയ ഐ ജിയുടെ വാക്കുകൾ ഇങ്ങനെ.... നിങ്ങൾക്ക് വിശ്വാസത്തിന്റെ ബാധ്യത മാത്രമേ ഉള്ളു ഞങ്ങൾക്ക് നിയമത്തിന്റെ ബാധ്യതയാണുള്ളത്. ഞങ്ങൾക്ക് നിങ്ങളുടെ വിശ്വാസം മാത്രം സംരക്ഷിച്ചാൽ പോര. ഞങ്ങളും അയ്യപ്പ വിശ്വാസികൾ തന്നെ നിങ്ങളുടെ വികാരം മാനിച്ചത് കൊണ്ടുമാത്രമാണ് പടച്ചട്ട ധരിച്ചത്.
നിങ്ങളെ ഉപദ്രവിക്കാൻ ഉദ്ദേശം ഇല്ല. എല്ലാവരും സമാധാനപരമായി പിരിഞ്ഞുപോകണമെന്നും ഐജിയുടെ നിർദ്ദേശം. ഐജിയുടെ നിര്‍ദ്ദേശപ്രകാരം ഭക്തർ ഇപ്പോൾ നാമം ജപിക്കുകയാണ്. രഹ്നാ ഫാത്തിമയുമായി നടപ്പന്തലില്‍ എത്തിയ ശ്രീജിത്ത് നിലപാട് മാറ്റി. ശരണം വിളി എത്തിയതോടെ തനിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഐജി അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കാര്യങ്ങള്‍ മാറിമറിച്ചത്. ശബരിമല കയറി നടപ്പന്തല്‍ വരെ എത്താന്‍ രഹ്നാ ഫാത്തിമയ്ക്ക് കഴിഞ്ഞിരുന്നു. ഇവര്‍ക്കൊപ്പം കവിതയെന്ന മാധ്യമ പ്രവര്‍ത്തകയും ഉണ്ടായിരുന്നു.
സന്നിധാനത്തെ ശരണം വിളി പ്രതിഷേധമാണ് രഹ്നാ ഫാത്തിമയുടെ ശ്രമം അവസാനിപ്പിച്ചത്. ഇതിന്റെ പേരില്‍ വിവാദത്തിലായത് ഐജി ശ്രീജിത്തായിരുന്നു. രഹ്നാ ഫാത്തിമയുടെ പേരും വിവരവും മറച്ചു വച്ച് മലകയറ്റാന്‍ പൊലീസ് തീരുമാനിച്ചതും മറ്റും ഏറെ ചര്‍ച്ചയായി. ഇതിനൊപ്പം കവിതയെന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് പൊലീസിന്റെ പ്രൊട്ടക്ഷന്‍ യൂണിഫോമും നല്‍കി. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണങ്ങളെത്തി.
ആചാരം ലംഖിച്ചത് മനസില്ലാമനസോടെയാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് അയ്യപ്പ സ്വാമിക്ക് മുന്നിൽ കണ്ണീരോടെ ഐ.ജി എത്തിയത്. ഇന്നലെ വൈകിട്ടാണ് ശ്രീജിത്ത് സന്നിധാനത്ത് എത്തിയത്. ശബരിമലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് എത്തിയത്. ഇതിന് ശേഷം നേരെ ക്ഷേത്രത്തിലേക്ക് പോയി. കൈകൂപ്പി പ്രാര്‍ത്ഥിച്ചു. ഇന്ന് രാവിലെ വീണ്ടും പ്രാര്‍ത്ഥിക്കാനെത്തി. ഇതിനിടെയാണ് കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.
https://www.facebook.com/Malayalivartha
























