ശബരിമല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍, സന്നിധാനത്ത് ഹെലിപ്പാഡ് തയ്യാറാകുന്നു

സന്നിധാനത്ത് ഹെലിപ്പാഡിന് കൂടി ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മിക്കുന്ന 40 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സന്നിധാനത്ത് പാണ്ടിത്താവളത്തിന് സമീപം കിഫ്ബിയുടെ ഫണ്ടില്‍പ്പെടുത്തി ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 2.5 കോടി രൂപ ചെലവഴിച്ചാണ് പുതിയ ജലസംഭരണി നിര്‍മിക്കുന്നത്. സന്നിധാനത്ത് നിലവില്‍ ഒരു കോടി 65 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനുളള ടാങ്കുകളാണുള്ളത്. 40 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രണ്ട് കോടി അഞ്ച് ലക്ഷം ലിറ്റര്‍ ജലം സന്നിധാനത്ത് സംഭരിക്കാന്‍ കഴിയും.
പുതുതായി നിര്‍മിക്കുന്ന വാട്ടര്‍ ടാങ്കിന്റെ മുകള്‍വശം ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യുവാന്‍ പര്യാപ്തമായ രീതിയിലാണ് രൂപകല്‍പ്പന. വാട്ടര്‍ ടാങ്കിന്റെ നാല് വശവുമുള്ള ഭിത്തികള്‍ ഇതിനായി കൂടുതല്‍ ബലപ്പെടുത്തിയാണ് നിര്‍മാണം. അകത്ത് 72 അറകളായി തിരിച്ചിട്ടുള്ള ജലസംഭരണിയുടെ അകത്തെ ഭിത്തികളും ഹെലികോപ്ടറുകള്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സമ്മര്‍ദം താങ്ങുവാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























