Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജേക്കബ് തോമസിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുമ്പോള്‍ കേരളം അന്ധാളിക്കുന്നു; ഇന്‍കം ടാക്‌സ് ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ അമ്പതേക്കര്‍ ഭൂമിയും, കേരളത്തിലെ വീടുകളുമുള്‍പ്പെടെയുള്ളവയില്‍ അറ്റാച്‌മെന്റ് നോട്ടീസ് പതിക്കുമ്പോള്‍ നിയമപാലകന്‍ തന്നെ കുരുക്കിലാകുന്ന അപൂര്‍വ കാഴ്ച

25 OCTOBER 2018 02:33 PM IST
മലയാളി വാര്‍ത്ത

ഇത് വിധിവൈപരീത്യം. ജേക്കബ് തോമസിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുമ്പോള്‍ കേരളം അന്ധാളിക്കുന്നു. ഇന്നലെകളില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായയിലും, സാമൂഹിക ന•യ്ക്കുവേണ്ടി പോരാടുന്നവനായും സമൂഹത്തില്‍ നിറഞ്ഞാടിയ ജേക്കബ് തോമസ് ഒടുവില്‍ അഴിമതിയുടെ, ബിനാമി ഇടപാടുകളുടെ കുരുക്കില്‍ പെട്ടുകിടക്കുന്ന കാഴ്ച.

തമിഴ്‌നാട് വിരുദനഗറിലുള്ള 50.33 ഏക്കര്‍ ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങിയത് ഞെട്ടലോടെയാണ് കേരളം കേള്‍ക്കുന്നത്. 2001 ല്‍ വാങ്ങിയ ഭൂമി ജേക്കബ് തോമസിന്റെ ബിനാമി സമ്പാദ്യമാണ് എന്ന നിഗമനത്തിലാണ് നടപടി. ഭൂമി വാങ്ങിയത് തന്റെ പേരിലാണ് എന്ന് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥയില്‍ ജേക്കബ് തോമസ് സമ്മതിക്കുന്നുമുണ്ട്.

വിരുദനഗറിലെ ഭൂമി ഇടപാട്, വിവാദങ്ങള്‍ കുറച്ചൊന്നുമല്ല ക്ഷണിച്ചുവരുത്തിയത്. ഗൂഡല്ലൂരില്‍ വനഭൂമി കൈവശപ്പെടുത്തിയെന്ന കേസില്‍ ജേക്കബ് തോമസിന് നേര്‍ക്കുണ്ടായ ആരോപണങ്ങള്‍ ചെറുതൊന്നുമായിരുന്നില്ല. എറണാകുളം ടൗണില്‍ കോടികള്‍ വിലയുള്ള ഭൂമിയിടപാടും ഇത്തരത്തില്‍ വിവാദം പുകയുന്നതായിരുന്നു. തന്റെ സര്‍വീസ് ജീവിതത്തില്‍ പലപ്പോഴായി എതിരുനില്‍ക്കുകയോ, ഫയലുകളില്‍ അനേ്വഷണം രേഖപ്പെടുത്തുകയോ ചെയ്ത ഉമ്മന്‍ചാണ്ടിയോടും, കെ. ബാബുവിനോടും, കെ.എം. മാണിയോടും, ടോം ജേക്കബിനോടും, കെ.എം. എബ്രഹാമിനോടുമൊക്കെ വ്യക്തിപരമായ വൈരാഗ്യം വച്ചുപുലര്‍ത്തി ഏതു സ്ഥാനത്തിരിക്കുമ്പോഴും അഴിമതിയോട് സന്ധിയില്ലാ സമരം ചെയ്യുന്നു എന്ന പ്രതീതിയുണ്ടാക്കി.

രമേശ് ചെന്നിത്തലയോടുള്ള സൗഹൃദം ജേക്കബ് തോമസിനെ വിജിലന്‍സിലെ മുഖ്യസ്ഥാനത്തെത്തിച്ചു. മനോഹരമായി കരുക്കള്‍ നീക്കി കെ.എം. മാണിയെ തളച്ചു. എസ്.പി. സുകേശന്‍ എന്ന തന്റെ വിശ്വസ്തനെ ഉപയോഗിച്ച് തെളിവുണ്ടാക്കി. കരുത്തനെന്ന് സ്വയം സ്ഥാപിച്ചുറപ്പിക്കാന്‍ പലപ്പോഴും അദ്ദേഹത്തിനു കഴിഞ്ഞപ്പോള്‍ മാധ്യമ പിന്തുണയുമേറി. പത്രക്കാര്‍ക്ക് പോലീസിലെയും സര്‍ക്കാരിലെയും സ്‌കൂപ്പുകള്‍ക്കുള്ള മുഖ്യ സ്രോതസ്സായി നിലകൊണ്ടു ജേക്കബ് തോമസ്.

ഒടുവില്‍ എല്‍.ഡി.എഫ് അധികാരത്തിലേറിയപ്പോള്‍ ഇമേജിന്റെ ചില്ലുകൊട്ടാരത്തില്‍ പത്രക്കാര്‍ പ്രതിഷ്ഠിച്ചിരുന്ന ജേക്കബ് തോമസിനെ വിജിലന്‍സിന്റെ ഡയറക്ടറാക്കി പിണറായി വിജയന്‍ കളി തുടങ്ങി. വരം കൊടുത്ത ബ്രഹ്മാവിനെ തളയ്ക്കുന്ന ഭസ്മാസുരനായി ജേക്കബ് തോമസ് മാറുകയായിരുന്നു. പിണറായി ചാര്‍ത്തിക്കൊടുത്ത സ്വതന്ത്ര വിജിലന്‍സ് ഡയറക്ടര്‍ എന്ന ലേബലില്‍ ആദ്യം കെ. ബാബുവിനെ എറിഞ്ഞു വീഴ്ത്തി. ബാര്‍കോഴയില്‍ കുരുങ്ങിയ ബാബുവിനെ തകര്‍ത്ത് തരിപ്പണമാക്കി, എല്ലുവരെ വലിച്ചൂരി. അഴിമതിക്കാരനെന്ന് മുദ്രകുത്തി വീട്ടിലും ബന്ധുവീടുകളിലുമൊക്കെ റെയ്ഡ്. ബിനാമികളെന്നു പറഞ്ഞ് രണ്ട് പേരെ പൊക്കി. ഒടുവില്‍ ബിനാമി ഇടപാടുകള്‍ തെളിയിക്കാനോ, അഴിമതിപ്പണം കണ്ടെത്തുവാനോ കഴിയാതെ കുരുങ്ങി. തൊട്ടുപിറകെ മാണിയെക്കുരുക്കാനായി ശ്രമം. അവിടെ പിണറായി തടയിട്ടു. കൂട്ടിലടച്ച തത്തയുടെ കഥപറഞ്ഞ് പിണറായിയെ കൊത്തി. ഫേസ്ബുക്കില്‍ പിണറായിക്കിട്ടുള്ള പാരകവിതകളും, പാഠങ്ങളുമായിരുന്നു പിന്നീട്. കസേര പോകുന്നതിനു മുന്‍പ് ടോം ജോസിനെയും, കെ.എം. എബ്രഹാമിനെയും അനേ്വഷണമെന്ന പേരില്‍ പരമാവധി നാറ്റിച്ചു. കെ.എം. എബ്രഹാമിന്റെ ഫ്‌ളാറ്റുവരെ പോലീസുകാരെ വിട്ട് ടേപ്പു പിടിച്ചളന്ന് കലിതീര്‍ത്തു.

ഇ.പി. ജയരാജെനതിരെയുള്ള വിജിലന്‍സ് കേസില്‍ ആവശ്യമില്ലാത്ത പബ്‌ളിസിറ്റിക്കു ശ്രമിച്ചത് പാരയായി. ജയരാജനുവേണ്ടി പിണറായി, ജേക്കബ് തോമസിനോട് അനുനയത്തിലെത്തുമെന്ന് കരുതിയത് തെറ്റി. മുഖ്യമന്ത്രി ഒടുവില്‍ പറഞ്ഞു. കടക്കുപുറത്ത്. പിന്നെയും മാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും, മുഖ്യനെയും വിമര്‍ശിച്ചു. ഉമ്മന്‍ചാണ്ടിയല്ലല്ലോ പിണറായി. ഒതുക്കി കൊട്ടയിലാക്കി.

ഇതിനിടയിലാണ് ആരോപണങ്ങളും ആക്ഷേങ്ങളും പതഞ്ഞുപൊങ്ങിയത്. ഇന്നലെവരെ കൊണ്ടുനടന്ന മാധ്യമങ്ങളും തനിനിറം പുറത്തായപ്പോള്‍ ജേക്കബ് തോമസിനെ വലിച്ചെറിഞ്ഞു.
ഇത് വിധിവൈപരീത്യം. ജേക്കബ് തോമസിനു നേര്‍ക്ക് വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ജഡ്ജിമാരോടുവരെ പകയോടെ നീങ്ങി. സെന്‍ട്രല്‍ വിജിലന്‍സിനു കത്തെഴുതി. സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞ് തടിയൂരി.
സ്വന്തം കുടുംബത്തിനെവരെ സംരക്ഷിക്കാന്‍ കഴിയാത്തവനെന്ന മുഖ്യമന്ത്രിയുടെ നിരീക്ഷണം.
ഒടുവില്‍ ഇന്‍കം ടാക്‌സ് ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ അമ്പതേക്കര്‍ ഭൂമിയും, കേരളത്തിലെ വീടുകളുമുള്‍പ്പെടെയുള്ളവയില്‍ അറ്റാച്‌മെന്റ് നോട്ടീസ് പതിക്കുമ്പോള്‍ നിയമപാലകന്‍ തന്നെ കുരുക്കിലാകുന്ന അപൂര്‍വ കാഴ്ച.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (28 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (37 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends