Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഇത് ആര്യയെന്ന സൂത്രശാലിയുടെ തന്ത്രമോ... നാട്ടിലെ ഒന്നാമൻ വീട്ടിലെ പതിമൂന്നാമൻ ആയതെങ്ങനെ ?.. ഡോ.രജിത്ത് കുമാർ പത്തിമടക്കുന്നോ എന്ന അമ്പരപ്പിൽ ആരാധകർ...രജിത്ത് കുമാർ ബിഗ് ഹൗസിൽ വീണ്ടും ഒറ്റപ്പെടുന്ന സൂചനകൾ

05 FEBRUARY 2020 12:25 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ടിലെ ചുറുചുറുക്കും പ്രതികരണ ശേഷിയും സജീവവും ആയ മത്സരാർഥികളിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്‌തിയാണ്‌ ഡോ.രജിത്ത് കുമാർ. ആദ്യ ആഴ്ച തന്നെ ബിഗ് ഹൗസിൽ ഒരു ഓളം തീർക്കാൻ രജിത്ത് കുമാറിന് സാധിച്ചിരുന്നു. തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധയും പ്രേക്ഷക പ്രീതിയും സമ്പാദിക്കാൻ രജിത്ത് കുമാറിന് സാധിച്ചിരുന്നു. തന്റെ ആശയങ്ങൾ മറ്റ് മത്സരാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന്റെ പേരിൽ മത്സരാർഥികളിൽ നിന്ന് വളരെയധികം രൂക്ഷ വിമർശനങ്ങളും രജിത്ത് കുമാറിന് നേരിടേണ്ടി വന്നിരുന്നു.തുടക്കത്തിൽ തന്റെ പ്രതികരണങ്ങളും നിലപാടുകളിലും ഉറച്ചു നിന്ന രജിത്ത് കുമാർ പിന്നീട് മറ്റുള്ളവരാൽ ഒറ്റപ്പെട്ട് തുടങ്ങിയപ്പോൾ സ്വയം ഉളവാളിയുന്ന കാഴ്ചയാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്. രജിത്ത് കുമാറിന്റെ പല അഭിപ്രായങ്ങളും നിർദേശങ്ങളും ഒക്കെ വളരെയധികം രൂക്ഷമായ കയ്യേറ്റത്തിന് വരെ വഴിതെളിച്ചിയുന്നു. പലപ്പോഴായി സുജോ മാത്യു രജിത്ത് കുമാറിനെ കയ്യേറ്റം ചെയ്യാൻ വരെ ശ്രമിച്ചു. എന്നാൽ രജിത്ത് കുമാറിനെ മനപ്പൂർവ്വം ടാർജറ്റ് ചെയ്യപ്പെടുന്ന രംഗങ്ങളും ബിഗ് ബോസ്സിൽ അരങ്ങേറി. ക്യാപ്റ്റൻസി ടാസ്ക്കിനിടെ വീണ നായരും ഫുക്രുവും ചേർന്ന് മുൻക്കൂട്ടി പദ്ധതിയൊരുക്കി രജിത്ത് കുമാറിനെ ആക്രമിക്കുകയായിരുന്നു. ബിഗ് ബോസ്സിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ജസ്ല മാടശ്ശേരി തുടക്കത്തിൽ രജിത്ത് കുമാറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടെങ്കിലും പിന്നീട് ഇരുവരും സൗഹൃദത്തിലാകുന്നതും പ്രേക്ഷകർ കണ്ടു. എന്നാൽ പിന്നീട് ഇരുവരും വീണ്ടും അടിവെക്കുകയും രണ്ട് വഴിക്കായി പിരിഞ്ഞു പോകുകയും ചെയ്തു. എല്ലാ ആഴ്ചയിലേയും മത്സരാർത്ഥികളുടെ എലിമിനേഷൻ നോമിനേഷനിൽ നിർദേശിക്കപ്പെടുന്ന ഒരു പേര് രജിത്ത് കുമാറിന്റേതാണ്. എന്നാലിപ്പോൾ രജിത്ത് കുമാർ സ്വയം ഉൾവലിയുന്ന കാഴ്ചയാണ് ബിഗ് ബോസ്സിൽ കാണുന്നത്.

തുടക്കത്തിൽ വളരെ സജീവമായി എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്ന വ്യക്തി സ്വയം ഉൾവലിയാനുള്ള കാരണം ആര്യ ആണെന്ന് മിക്ക എപ്പിസോഡുകളും സൂചന നൽകുന്നു. കഴിഞ്ഞ ഡെയിലി ടാസ്ക്കിനിടെ ആണ് ഇതിനു കൂടുതൽ വ്യക്തത ഉണ്ടായത്. ഓരോ മത്സരാർത്ഥികളും ബിഗ് ബോസ്സിലെ സ്വന്തം സ്ഥാനം സ്വയം നിർണ്ണയിക്കുകയും മറ്റുള്ളവരോട് ചർച്ച ചെയ്ത് തീരുമാനത്തിൽ എത്തുകയും വേണം. ഈ ആഴ്ചയിലെ ക്യാപ്റ്റനായ രജിത്ത് കുമാർ സ്വയം നാലാം സ്ഥാനം തിരഞ്ഞെടുത്തു. എന്നാൽ ബിഗ് ബോസ്സിലെ ഏറ്റവും സജീവമായ വ്യക്തി എന്ന നിലയിലും ക്യാപറ്റൻസി ടാസ്ക്കിൽ വിജയിച്ച് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി എന്ന നിലയിലും ഏറ്റവുമധികം തവണ ക്യാപ്റ്റൻസി ടാസ്ക്കിൽ നിർദേശിക്കപ്പെട്ട മത്സരാർത്ഥി എന്ന നിലയിലും എന്തുകൊണ്ടും ഒന്നാം സ്ഥാനത്തിന് തന്നെയാണ് ഡോ. രജിത്ത് കുമാർ അർഹൻ എന്ന് പ്രേക്ഷകർ ഒന്നടങ്കം സമ്മതിക്കുക തന്നെ ചെയ്യും. എന്നാൽ ആര്യ സ്വയം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കാഴചയാണ്‌ എപ്പിസോഡിൽ നടന്നത്. ആര്യ എന്തുകൊണ്ട് ഒന്നാം സ്ഥാനത്തിന് യോഗ്യയായി എന്ന മഞ്ജു പത്രോസിന്റെ ചോദ്യത്തിന് താൻ തന്റെ നൂറു ശതമാനവും എല്ലാ കാര്യങ്ങളിലും നൽകിയാണ് താൻ ഓരോ ടാസ്‌ക്കും നിർവ്വഹിക്കുന്നതെന്നും താൻ എല്ലാ കാര്യങ്ങളിലും ഇടപെടാറുണ്ട് എന്നുമാണ് ആര്യ പ്രതികരിച്ചത്. നാലാം സ്ഥാനത്തിന് വേണ്ടി രജിത്ത് കുമാറും മഞ്ജു പത്രോസും അടിപിടി കൂടുന്ന കാഴ്ചയാണ് പിന്നീട് കണ്ടതും . ഒടുവിൽ മഞ്ജുവിനോട് പിടിച്ചു നിൽക്കാൻ കഴിയാതെ രജിത്ത് കുമാർ പിന്മാറുകയും സ്വയം പതിമൂന്നാം സ്ഥാനം ഏറ്റടുക്കുകയും ചെയ്തു. എന്നാൽ മറ്റ് മത്സരാർത്ഥികൾക്കും രജിത്ത് കുമാർ പതിമൂന്നാം സ്ഥാനക്കാരനായത് നീതിയല്ല എന്നറിയാമായിരുന്നിട്ടും ആരും ഇടപെട്ടില്ല. രജിത്ത് കുമാർ ഒറ്റപ്പെടുന്നു എന്ന സൂചനയാണ് ഇതിൽ നിന്നും ലഭിക്കുന്നത്.

ആര്യയും രജിത്ത് കുമാറും കളിക്കുന്നത് രണ്ട് ഗെയിം ട്രാക്കുകളിൽ ആണ്. അതുകൊണ്ട് തന്നെയാണ് നാട്ടിലെ ഒന്നാം സ്ഥാനക്കാരൻ വീട്ടിനുള്ളിൽ പതിമൂന്നാമനായി മാറിയതും കയ്യൂക്കുള്ളവൾ കാര്യക്കാരിയായി ഒന്നാം സ്ഥാനം പിടിച്ചെടുത്തതും. ഇരവേഷം കെട്ടലായിരുന്നു രജിത് കുമാറിന്റെ ഇതുവരെയുള്ള കളിയുടെ രീതി. സ്വയം മറ്റുള്ളവരുടെ ഇരയായി പ്രഖ്യാപിച്ച് പ്രേക്ഷകരുടെ സിമ്പതി പിടിച്ചുപറ്റാനായിരുന്നു രജിത്ത് കുമാറിന്റെ ശ്രമം. രജിത് കുമാർ കളിക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്. സ്വയം സംസാരിക്കുന്നതും ആത്മഗതം പൊഴിക്കുന്നതുമെല്ലാം പ്രേക്ഷകരോടാണ്. പ്രേക്ഷകരെ മുൻ നിർത്തി കളിക്കുക എന്നതാണ് രജിത്ത് കുമാറിന്റെ ഗെയിം പ്ലാനും ഗെയിം ട്രാക്കും. എന്നാൽ ആര്യ കളിക്കുന്നത് മറ്റൊരു ഗെയിം ട്രാക്കിലാണ്‌. ആര്യ അതിസമർത്ഥയായ മത്സരാര്‍ത്ഥിയാണ്. ആര്യ കളിക്കുന്നത് വീടിനകത്തുള്ളവരെ ഫോക്കസ് ചെയ്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ ആര്യയെ അധികമാരും എലിമിനേഷൻ ലിസ്റ്റിൽ ഇടാറില്ല. ഒരു തരം സേഫ് ഗെയിം ആണ് ആര്യയുടെ രീതി.

ഏതായാലും അവസാനം ആര്യയുടെ ഗെയിം പ്ലാൻ വിജയിക്കുമോ അതോ ഡോ. രജിത്ത് കുമാറിന്റെ ഗെയിം പ്ലാൻ വിജയിക്കുമോ എന്ന് കാത്തിരുന്നു കാണാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (5 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (12 minutes ago)

ആഘോഷവുമായി രാജ്യം  (19 minutes ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (23 minutes ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (42 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (52 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (7 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (8 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (9 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (9 hours ago)

Malayali Vartha Recommends