പൂഞ്ഞാര്‍ എം.എല്‍.എക്കെതിരായ പരാതി സദാചാര കമ്മിറ്റിക്ക് കൈമാറി ; കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയമസഭ നടപടി

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കൽ കേസിൽ, കന്യാസ്ത്രീകളുടെ ബന്ധുക്കള്‍ പൂഞ്ഞാർ എംഎൽഎ പി.സി.ജോര്‍ജ്നെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിയമസഭ നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപക്ഷത്തിന്റെയും ഭാഗം കേള്‍ക്കാന്‍ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം.
പരാതിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വിഡിയോ കമ്മിറ്റി പരിശോധിച്ചു. നിയമസഭാ കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത സഭാസമിതി അധ്യക്ഷന്‍മാരുടെ യോഗം തീരുമാനിച്ചു.
നേരത്തെ, തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീടു നിയമസഭ കണ്ടിട്ടില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ പി. ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ചിരുന്നു. നിയമസഭയുടെ സദാചാര കമ്മിറ്റിയില്‍ നിന്നു മാറി നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതു തീരുമാനിക്കേണ്ടതു സ്പീക്കര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























