Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമലയില്‍ ഒരു ദിവസത്തില്‍ കൂടുതല്‍ ഭക്തര്‍ തങ്ങരുതെന്ന് മുഖ്യമന്ത്രി പറയുന്നത് ഭരണഘടനയുടെ 25, 26 സെക്ഷനുകളില്‍ പറയുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് അഡ്വ.രാംകുമാര്‍, ശബരിമലയില്‍ അധികാരമില്ലെന്ന് പറയുന്ന തന്ത്രിയേയും പന്തളം കൊട്ടാരത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചതെന്തിനെന്നും അദ്ദേഹം ചോദിക്കുന്നു

25 OCTOBER 2018 02:38 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് ഭക്തരെ ഒരു ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആചാരലംഘനമാണെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.രാംകുമാര്‍. ഭക്തര്‍ക്ക് വിരിവയ്ക്കാനും പൂജകളിലെല്ലാം പങ്കെടുക്കാനും ഉള്ള അവകാശത്തിന്റെ ലംഘനമാണ്. സന്നിധാനത്തെ കാര്യങ്ങള്‍ ആത്യന്തികമായി തീരുമാനിക്കുന്നത് പൊലീസ് ആണെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. അത് അനുവദിക്കരുതെന്നും രാംകുമാര്‍ പറഞ്ഞു. ഇത് ആചാര ലംഘനം മാത്രമല്ല ആരാധനാ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആചാരങ്ങള്‍ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡാണെന്നും രാംകുമാര്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ ഹിന്ദു റിലീജിയസ് ആക്ടിന്റെ 26ാം സെക്ഷനില്‍ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. സന്നിധാനത്ത് വിരിവെച്ച് ഒന്നിലധികം ദിവസം ഭജനമിരിക്കുന്ന ഭക്തരുണ്ട്. ഭരണഘടനയുടെ 25, 26 സെക്ഷനുകളില്‍ പറയുന്ന ആരാധനാ സ്വാതന്ത്ര്യം അനുസരിച്ചാണ് അത് ചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്രയോ പേര്‍ ദിവസങ്ങളോളും വന്ന് ഭജനമിരിക്കുന്നു. അത് ആര്‍ക്കെങ്കിലും നിയന്ത്രിക്കാനാവുമോ? അതിന് സര്‍ക്കാരിന് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത നിലയിലുള്ള പ്രസംഗമാണ് അദ്ദേഹം പത്തനംതിട്ടയില്‍ നടത്തിയതെന്നും രാംകുമാര്‍ വിമര്‍ശിച്ചു. അതേസമയം മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് പന്തളം കൊട്ടാരവും താഴമണ്‍കുടുംബവും പോകാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നത് കൊണ്ടാണല്ലോ ചര്‍ച്ചയ്ക്ക് വിളിച്ചത്. പോകാതിരുന്നത് അവഹേളനമായി മുഖ്യമന്ത്രിയുടെ മനസില്‍ കൊണ്ടു. അതിലുള്ള നീരസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ചര്‍ച്ചയ്ക്ക് പോയിരുന്നെങ്കില്‍ വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ പറയാമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് മുമ്പും പ്രകോപനപരമായി പ്രസംഗിച്ചിട്ടുണ്ട്. മാതൃഭൂമി എഡിറ്റര്‍ ഗോപാലകൃഷ്ണന്‍, എം.കെ പ്രേമചന്ദ്രന്‍, തിരുവമ്പാടി ബിഷപ്പ് എന്നിവര്‍ക്കെതിരെ നടത്തിയ പ്രയോഗങ്ങള്‍ കേരളം കേട്ടതാണ്. 

പത്തനംതിട്ടയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാനാണ് ജനമെത്തിയത്. എന്നാല്‍ വനിതാ എം.എല്‍.എമാരുടെ അടക്കം സാനിധ്യത്തില്‍ ഉപയോഗിക്കേണ്ട വാക്കുകളല്ല മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് വീണത്. തന്ത്രിസ്ഥാനത്തിന് പരിമിതിയുള്ളത് കൊണ്ട് അവര്‍ക്ക് മറുപടി പറയാനുമാകില്ല. തന്ത്രികുടുംബത്തിനും പന്തളം കൊട്ടാരത്തിനും ശബരിമലയില്‍ യാതൊരു അവകാശവും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി എന്തിനാണ് അവരെ ചര്‍ച്ചയ്ക്ക് വിളിച്ചത്? അതുകൊണ്ട് അവര്‍ക്ക് ശബരിമലയില്‍ അവകാശമുണ്ടെന്ന് വ്യക്തമാണ്. അത് ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. ആ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനാണ് ഉത്തരവാദിത്തം. എന്നാല്‍ ആചാരങ്ങളില്‍ തന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തം. ക്ഷേത്രം അടച്ച് പൂട്ടാന്‍ പാടില്ല എന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല. അക്കാര്യം തീരുമാനിക്കേണ്ടത് തന്ത്രിയാണ്. തീര്‍ത്ഥാടകര്‍ എപ്പോ കയറണം, എപ്പോള്‍ ആരാധന നടത്തണം എന്നൊക്കെ തീരുമാനിക്കുന്നത് തന്ത്രിയാണ്. ഇക്കാര്യവും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ? അതിനാല്‍ തന്ത്രിയും പന്തളം കുടുംബവും കറിവേപ്പില എന്ന രീതിയില്‍ നടത്തിയ പ്രസംഗം ഭംഗികേടാണ്. അദ്ദേഹമതി തിരുത്തുമെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നെന്നും രാംകുമാര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (25 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (34 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends