പന്തളം കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നു; എന്തുവിലകൊടുത്തും ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് സര്‍ക്കാര്‍ നിലപാട്; ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ആഞ്ഞടിച്ച് വൈദ്യുതി മന്ത്രി എം എം മണി

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പന്തളം കൊട്ടാരം പ്രതിനിധികള്‍ ആണും പെണ്ണുംകെട്ട നിലപാട് സ്വീകരിക്കുന്നുവെന്ന് വൈദ്യുതി മന്ത്രി എം എം മണി. എന്തുവിലകൊടുത്തും ശബരിമലയില്‍ യുവതികളെ കയറ്റണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുന്നു. സുപ്രീംകോടതി വിധി അംഗീകരിക്കുകയാണ് വേണ്ടത്. വിധി അംഗീകരിക്കാനാവില്ലെങ്കില്‍ കോടതിയിലാണ് പറയേണ്ടത്. എന്തുവിലകൊടുത്തും ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എം.എം മണി പറഞ്ഞു.
വിധി പുറപ്പെടുവിച്ചത് കേരള സര്‍ക്കാരല്ല.ഭരണഘടന ബെഞ്ചാണ്. അത് നടപ്പിലാക്കാതിരിക്കാന്‍ നിര്‍വാഹമില്ല. പ്രത്യേകിച്ച് ഇടതുസര്‍ക്കാര്‍ കേരളത്തില്‍ ഭരണത്തിലിരിക്കുന്ന സാഹചര്യമാണ്. പുരുഷന്‍മാര്‍ക്ക് വിശ്വാസമാകാമെങ്കില്‍ അത് സ്ത്രീകള്‍ക്കുമാകാമെന്നും എല്ലാം ദൈവസൃഷ്ടിയാണെങ്കില്‍ പിന്നെ അതിനിടയില്‍ മനുഷ്യന്റെ ഇത്തരം ഏര്‍പ്പാടുകള്‍ എന്തിനാണെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























