Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തന്ത്രി കണ്ഠരര് രാജീവരെ നീക്കാൻ സർക്കാർ; കോടതിയലക്ഷ്യ നടപടി ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിരത്തി രാജീവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സർക്കാരിന്റെ നീക്കങ്ങൾ

25 OCTOBER 2018 03:44 PM IST
മലയാളി വാര്‍ത്ത

തന്ത്രി കണ്ഠരര് രാജീവരെ ശബരിമലയുടെ തന്ത്രി സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാർ ശ്രമം തുടങ്ങി. കോടതിയലക്ഷ്യ നടപടി ഉൾപ്പെടെയുള്ള ആരോപണങ്ങൾ നിരത്തി രാജീവരെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സർക്കാരിന്റെ നീക്കങ്ങൾ. പന്തളം കൊട്ടാരത്തിന്റെ വാദത്തെ കോടതി മുഖന്തിരം നേരിടാനും സർക്കാർ നീക്കം തുടങ്ങി.

ഡോ. ടി. ഗീനാ കുമാരി, എ വി.വർഷ എന്നിവർ രാജീവർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനായി അവർ അറ്റോണി ജനറൽ കെ കെ വേണുഗോപിലിനെ സമീപിച്ചു. കെ.കെ. വേണുഗോപാൽ വിശ്വാസികളുടെ പക്ഷത്താണ് നിൽക്കുന്നത്. അഥവാ വേണുഗോപാൽ ഹർജികാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാനാണ് നീക്കം.

കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടത് സുപ്രീം കോടതി നേരിട്ടാണ്. അറ്റോണി ജനറലിന്റെ അനുമതിയോടെ വേണം ഹർജി നൽകേണ്ടത്. തന്ത്രിക്ക് പുറമേ പന്തളം കൊട്ടാരത്തെയും നേരിടാനാണ് സർക്കാർ നീക്കം.മലയാളികളെ മുന്നിൽ നിർത്തി സർക്കാർ കേസ് നടത്തും. കൊട്ടാരം പറയുന്ന കവനന്റ് നിലവിലില്ലെന്നും വാദമുണ്ട്. പന്തളം കൊട്ടാരത്തിനും തന്ത്രിക്കും മുന്നിൽ തോൽക്കാൻ സർക്കാർ തയ്യാറല്ല.

അതിനിടെ താഴമൺ തന്ത്രി കുടുംബത്തിലുള്ള മൂപ്പിള തർക്കങ്ങൾ പരമാവധി മുതലെടുക്കാനും സർക്കാർ നീക്കം തുടങ്ങി. തന്ത്രി കണ്ഠരര് മോഹനര് ഇപ്പോഴും തന്ത്രി സ്ഥാനത്തില്ല. അദ്ദേഹം തന്ത്രിയാകാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുന്നുണ്ട്. . അദ്ദേഹത്തിന്റെ മകൻ മഹേഷ് മോഹനര് ആണ് തന്ത്രി സ്ഥാനത്തുള്ളത്. ഓരോ വർഷവും തന്ത്രിയുടെ കാര്യത്തിൽ ടേൺ ഉണ്ടാകും. അടുത്ത മലയാള വർഷത്തിൽ മഹേഷ് തന്ത്രി സ്ഥാനം ഏറ്റെടുക്കും. രാഹുൽ ഈശ്വർ അന്തരിച്ച വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ മകളുടെ മകനാണ്. രാഹുലിന്റെ കുടുംബവും മോഹനരുടെ കുടുംബവും തമ്മിൽ അഭിപ്രായഭിന്നത നിലവിലുണ്ട്. രാഹുൽ ഈശ്വറും മോഹനരും തമ്മിൽ സംസാരിക്കാറ് പോലുമില്ല. രാജിവരും മോഹനരും തമ്മിൽ നല്ല ബന്ധത്തിലല്ല. ഇത്തരം തർക്കങ്ങൾ സർക്കാർ മുതലാക്കും. ഒപ്പം നിൽക്കുമെങ്കിൽ മോഹനരെ സഹായിക്കുകയും ചെയ്യും.

തന്ത്രി കുടുംബത്തിലെ തർക്കം സർക്കാർ ബുദ്ധിപൂർവം മുതലെടുക്കാമെങ്കിൽ മോഹനര് സർക്കാരിനൊപ്പം നിൽക്കും. ഒരവസരത്തിന് വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്.

അതിനിടെ ചരിത്രാന്വേഷകൻ പി കെ സജീവിന്റെ നീക്കങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും. മലയരയരുടെ അവകാശങ്ങൾ താഴമൺ കുടുംബം കവർന്നതായുള്ള ആരോപണത്തിനാണ് സർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരിക്കുന്നത് . ശബരിമല ക്ഷേത്രത്തെ ബ്രാഹമണ്യവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന ഐക്യമലയരയസഭ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനക്ക് സർക്കാർ പിന്തുണയുണ്ട്. 1902 ൽ തന്ത്രി കുടുംബം കവർന്നെടുത്തതാണ് ക്ഷേത്രത്തിലെ അധികാരങ്ങളെന്നും സജീവ് ആരോപിക്കുന്നു.

ശബരിമലയിലെ വിഷയം അനാചാരങ്ങൾക്കെതിരായ സർക്കാർനീക്കമാണെന്ന് വരുത്തി തീർക്കാനാണ് നീക്കം ഇ. എം. എസ്. സർക്കാരിന്റെ ഭൂപരിഷ്കരണം പോലെ ശബരിമല വിഷയത്തെ അനാചാരങ്ങൾക്കെതിരായ ഇടത് യുദ്ധമാക്കി മാറ്റാനാണ് സർക്കാരിന്റെ ശ്രമം. ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടത് പോലെ തന്നെയും പിരിച്ചു വിട്ടാലും സാരമില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി നീക്കങ്ങൾ നടക്കുന്നത്. സർക്കാർ നടപ്പിലാക്കുന്നത് ഒരു ചരിത്ര ദൗത്യമാണ്. അതിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ല. സർക്കാരിനോട് ഉരുക്കുമുഷടി കാണിച്ച തന്ത്രിക്കായിരിക്കും ആദ്യത്തെ മറുപടി സർക്കാരിൽ നിന്നും ലഭിക്കുക.

സുപ്രീംകോടതിയെ വെടക്കാക്കിയ തന്ത്രിയെയും പന്തളം കൊട്ടാരത്തെയും സുപ്രീം കോടതിയുടെ തന്നെ കൈകളിൽ എറിഞ്ഞു കൊടുക്കാനാണ് സർക്കാരിന്റെ ശ്രമം. കോടതി വിധി നടപ്പാക്കിയാൽ ക്ഷേത്രം അടയ്ക്കുമെന്ന് പറയാൻ തന്ത്രിക്ക് അധികാരമില്ല. സർക്കാരിന്റെ സ്വത്തായ ക്ഷേത്രം അടയ്ക്കാൻ പറയാൻ പന്തളം കൊട്ടാരത്തിനും അധികാരമില്ല. സർക്കാർ സമർപ്പിക്കാൻ പോകുന്നു സ്ഥിര വിവരപട്ടികയിൽ ഇക്കാര്യങ്ങളെല്ലാം ഉണ്ടായിരിക്കും. തന്ത്രിയുടെ നിലപാട് തെറ്റാണെന്ന് പരമോന്നത കോടതി പറഞ്ഞാൽ അതോടെ തന്ത്രിയുടെ കഥ സർക്കാർ കഴിക്കും. ഒപ്പം കൊട്ടാരത്തിന്റെയും .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (25 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (34 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends