Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജാതി, സദാചാര വാദിയായ പിതാവ് മകന്റെ പ്രണയം തകര്‍ക്കാന്‍ ഭക്തിമാര്‍ഗത്തിലേക്ക് വഴിതിരിച്ചുവിട്ടിട്ട് അവസാനം രാജ്യത്തെ വലിയ റേപ്പിസ്റ്റുകളെ പിന്തുണയ്ക്കുന്ന തരത്തിലേക്ക് അവന്‍ വളര്‍ന്നു, മക്കളുടെ ചിന്തകള്‍ സ്വന്തമായിരിക്കട്ടെ, ജീവിതത്തില്‍ വീണു പോയാല്‍ എഴുന്നേല്പിച്ച് ഓടാനുളള ശക്തി കിട്ടുന്നത് വരെ പിടിച്ച് നടത്താനുമാകട്ടെ പാരന്റിങ്ങ്... 

25 OCTOBER 2018 02:57 PM IST
മലയാളി വാര്‍ത്ത

കൗമാരക്കാരായ കുട്ടികളെ അവരുടെ ചിന്തകള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിടാതെ, വഴിപിഴയ്ക്കാതിരിക്കാനെന്ന പേരില്‍ പലതും അടിച്ചേല്‍പ്പിക്കുന്നതിലൂടെ സംഭവിക്കുന്ന ദുരന്തങ്ങള്‍ കേരളത്തില്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. അത്തരിത്തിലുള്ള ഒരു കാര്യം ഗവേഷക വിദ്യാര്‍ത്ഥിയായ ആഷാ റാണി എഴുതുന്നു...

എന്റെ സുഹൃത്തിന്റെ മകനാണ് കഥാപാത്രം, അവന്‍ ഏഴിലോ മറ്റോ പഠിക്കുമ്പോള്‍ സഹപാഠിയുമായി എന്തോ ചെറിയ പ്രേമത്തിലാകുന്നു, അത്യാവശ്യം ജാതിവാദിയും , സദാചാര വാദിയുമായ പിതാവ് അത് വലിയ പ്രശ്‌നമാക്കുന്നു സ്‌കൂളില്‍ പോയി രഹസ്യമായി ടീച്ചര്‍മാരെ അറിയിക്കുന്നു, പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുന്നു വളരെ ഭംഗിയായും സമാധാനപരമായും പ്രേമം പൂട്ടി പെട്ടിയില്‍ വച്ചു, അമ്മയെ വളര്‍ത്തു ദോഷം , ഉത്തരവാദിത്വമില്ലായ്മ ഒക്കെ ആരോപിച്ച് ദിനം പ്രതി അപമാനം, കാരണം കുട്ടികള്‍ തമ്മില്‍ ഫോണില്‍ 'ഉമ്മ' എന്നോ മറ്റോ പറയുന്നതാണ് പ്രസ്തുത പിതാശ്രീ കേട്ടത് . അന്നുമുതല്‍ പൊതുവെ ഭക്ത് ആയിരുന്ന പിതാവും മാതാവും കുട്ടിയുമായി സ്ഥിരം അമ്പല ദര്‍ശനം, പ്രേമത്തില്‍ പെടില്ല എന്ന് ആണയിടയില്‍ അങ്ങനെ അങ്ങനെ ഏകദേശം ആറുമാസം കൊണ്ട് കുട്ടി സമ്പൂര്‍ണ്ണ അമ്പലവാസി കം പഠിത്തിസ്റ്റ് ലൈനായി....

ഞാന്‍ കാണുമ്പോള്‍ അസ്വാഭാവികമായ വിധം വിനയമാണ് കുട്ടിക്ക്.. നമസ്‌കാരം ആന്റി എന്നൊക്കെ പറയും.. എന്റെ സഹോദരന്റെ കുട്ടികള്‍ രണ്ടും ഏകദേശം ആ പ്രായമായതുകൊണ്ട് ആ കുട്ടിയോടും എനിക്ക് വാത്സല്യമാണ്. കൂടാതെ ആ പ്രായക്കാരുടെ മനശാസ്ത്രവും കുറച്ച് പിടികിട്ടും അതുകൊണ്ടാണ് ഒട്ടും സ്വാഭാവീകമല്ലാത്ത ഒരു വിനയവും ശരീര ഭാഷയും പെട്ടന്ന് ശ്രദ്ധിച്ചത്. പിന്നീട് കുറച്ച് കാലം കഴിഞ്ഞ് അവന്റെ പ്‌ളസ്ടൂ വെക്കേഷന്‍ സമയത്ത് കാണുമ്പോള്‍ ആള്‍ ഭയങ്കര ഭക്തിയാണ് കഴുത്തില്‍ തുളസിമാല കൈയ്യില്‍ ചരട് എല്ലാം ഉണ്ട് വളരെ സ്‌നേഹത്തോടെ സംസാരിച്ചു അപ്പോഴും ആ സംസാരത്തിലെ അസ്വാഭാവീകമായ എന്തോ ഒന്ന് മുഴച്ച് നിന്നിരുന്നു.

ഒരു ദിവസം രാത്രി അവന്റെ അമ്മ വിളിക്കുന്നു നന്നായി പരിഭ്രമിച്ചിട്ട് വളരെ വെപ്രാളപ്പെട്ട് ആരാണ് ഷെഹല റഷീദ് നീ എങ്ങനെ അവളെ അറിയും എന്ന് ചോദിച്ചു...

എനിക്ക് അടുപ്പമുളള ആരെയോ പറ്റി ചോദിക്കുന്ന പോലെയാണ് തോന്നിയത് ..പെട്ടന്ന് ആകെ ആശയക്കുഴപ്പിത്തില്‍ പെട്ട് പോയ ഞാന്‍ എനിക്ക് ഷെഹ് ല യെ പരിചയമില്ല എന്ന് പറഞ്ഞു...

അവര്‍ വിശ്വാസം വരാത്ത പോലെ അല്ല നീ ഷെഹ് ല റഷീദിനെ വലിയ സപ്പോര്‍ട്ട് ആണൊന്നൊക്കെ മോന്‍ പറയുന്നത് കേട്ടല്ലോ എന്ന്...

അപ്പോഴാണ് പെട്ടന്ന് ഓര്‍മ്മ വന്നത് അന്ന് ഖചഡ ലെ വിദ്യാര്‍ത്ഥി നേതാവ് ഷഹ് ല റഷീദ് സംഘികളുടെ ആക്രമണം നേരിടുന്ന കാലമാണ്, ഞാന്‍ ആ വിവരം പറഞ്ഞു..

ആള്‍ കുറച്ച് ആശ്വാസപ്പെട്ടു.. ഞാന്‍ കരുതി നിന്റെ കൂട്ടുകാരിയാണന്ന് എവിടേയോ ഉളള ഒരാളണല്ലെ എന്നൊക്കെ ചിരിച്ച് വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി, അപ്പോള്‍ എനിക്ക് ആകെ സംശയമായി ഇവര്‍ ഇത്ര പരിഭ്രമപ്പെട്ട് വിളിച്ച കാര്യം എന്താണെന്ന് കുത്തി കുത്തി ചോദിച്ചു, അവസാനം പറഞ്ഞത് കേട്ട് ഞെട്ടി പോയി..

മോനും കൂട്ടുകാരനും ഫോണില്‍ സംസാരിക്കുന്നു, അതിനിടയില്‍ പറയുന്നു ഷെഹ് ല റഷിദിനെ പോലെയുള്ള അവളുമാരുടെ ലൈംഗീക അവയവത്തില്‍(അതിന്റെ നാടന്‍ ഭാഷ) ശൂലം കുത്തിയിറക്കണം, അങ്ങനെ ഒരുത്തിയെ കണ്ടാല്‍ റോഡിലിട്ട് റേപ്പ് ചെയ്യണം ആന്റിയെ പോലെ കുറെ എണ്ണം അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് (അന്ന് അവന്‍ എന്റെ എആ സുഹൃത്താണ്) എന്നൊക്കെ, സ്വന്തം മകന്‍ റേപ്പ് ചെയ്യാന്‍ പോകുന്നത് കൂട്ടുകാരിയുടെ പരിചയക്കാരിയെ ആണല്ലോ എന്നോര്‍ത്ത് പാവം വിളിച്ചതാണ്. മകന്റെ ഇജ്ജാതി വളര്‍ച്ച ഒന്നും അമ്മ അറിഞ്ഞിട്ടില്ല, അവര്‍ ഒരുപാട് കരഞ്ഞു, ഇത്തരം വിഷം കയറിയാല്‍ ഇറങ്ങാന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഒന്നും പറയാന്‍ നിന്നില്ല. കൂട്ടുകാരിയുമായുളള പ്രേമം പരിഹരിക്കാന്‍ കൊണ്ടുപോയി അവസാനം റേപ്പ് സംസ്‌കാര ആരാധകനായി.

പ്രിയപ്പെട്ട മാതാപിതാക്കളെ കൗമാര പ്രായത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ചില മനുഷ്യാവസ്ഥകളാണ് പ്രണയം, ചില സാഹസീകതകള്‍ കൗതുകങ്ങളൊക്കെ, അവയെ ആരോഗ്യകരമായ കുടുംബ ബന്ധങ്ങളിലുടെയും, വീട്ടിനുളളിലെ തുറന്ന ഇടപെടലുകളിലൂടെയും പോസിറ്റീവായി മാറ്റാവുന്നതാണ്, കൂടുതല്‍ ആകുലതകളുളളവര്‍ക്ക് കൗണ്‍സിലിങ്ങ്, ചൈല്‍ഡ് സൈക്കോളജസ്റ്റുകളുടെ സഹായം എന്നിവ തേടാം,പഠനത്തിന് പുറമെ മറ്റ് താത്പര്യങ്ങള്‍ക്ക് കൂടി അവസരം കൊടുക്കാം, സംഗീതം, വായന, സ്‌പോര്‍ട്‌സ് ഇവയെല്ലാം, തീര്‍ച്ചയായും ഭക്തിയും ദൈവവിശ്വാസവും നല്ല കാര്യമാണ്, വ്യക്തിപരമായ വിഷയവും പക്ഷെ അത് ഇതരമതത്തോടുളള വെറുപ്പും, സ്വയം തെറ്റ് തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുത്തലും ആകരുത്.

മക്കള്‍ നമ്മുടേതാണ് പക്ഷേ ചിന്തകള്‍ അവരുടെ സ്വന്തമായിരിക്കട്ടെ, ജീവിതത്തില്‍ വീണുപോകാതെയിരിക്കാനുളള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും, ഇനി വീണു പോയാല്‍ എഴുന്നേല്പിച്ച് വീണ്ടും ഓടാനുളള ശക്തി കിട്ടുന്നത് വരെ പിടിച്ച് നടത്താനുമാകട്ടെ പാരന്റിങ്ങ്... അവരുടെ സ്വപ്നങ്ങള്‍ അവര്‍ കാണട്ടെ, വിശ്വാസമുള്‍പ്പടെ അവര്‍ തിരഞ്ഞെടുക്കട്ടെ.... ഭാവിയിലേക്ക് ഒരു മത തീവ്രവാദിയെ നല്‍കാതിരിക്കാം.. ബലാത്സംഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കാതിരിക്കാം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 minutes ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (33 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (42 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends