Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തുലാമാസ പൂജയ്ക്കിടെ നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാപക അറസ്റ്റ് തുടരുന്നു... ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി, നാളെ പത്തനംതിട്ടയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തും ഐ.ജിമാരായ മനോജ് എബ്രഹാമിനും ശ്രീജിത്തിനും എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു

25 OCTOBER 2018 06:21 PM IST
മലയാളി വാര്‍ത്ത

ശബരിമല സംഘഷത്തിലെ പ്രതികളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുമ്പോള്‍ ബി.ജെ.പിക്ക് വീണ്ടും കളംനിറഞ്ഞാടാന്‍ പിണറായി പൊലീസ് അവസരം ഒരുക്കുകയാണ്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 2000 പേര്‍ക്കാണ് പത്തനംതിട്ട ജില്ലാ പൊലീസ് ആദ്യഘട്ടം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതിലുള്ള ഭൂരിപക്ഷം പേരും ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. 1407 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. 258 കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.

പമ്പയിലും നിലയ്ക്കലിലും ആക്രമണം അഴിച്ച് വിട്ടവരെയും സന്നിധാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചവരെയും ചാനല്‍ ദൃശ്യങ്ങളും പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിച്ചാണ് ഇത്രയും പേരുടെ പട്ടിക പൊലീസ് തയ്യാറാക്കിയത്. അറസ്റ്റ് വ്യാപകമായതോടെ ബി.ജെ.പി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

തിടുക്കപ്പെട്ട് തയ്യാറാക്കിയ തിരക്കഥയാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. അക്രമകാരികളെന്ന് മുദ്രകുത്തി, നിരപരാധികളായ ആര്‍.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകരെ കുടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇന്നലെ രാത്രി മുതല്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് തേടിയെത്തി. പലരെയും അറസ്റ്റ് ചെയ്തു. ഇതോടെ എതിര്‍പ്പുകള്‍ ശക്തമായി. എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കും. റെയില്‍വെ സ്‌റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കും. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുെമന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള കോടതിയെ അറിയിച്ചു.

അയ്യഭക്തരുടെ വാഹനങ്ങള്‍ തടയുക, സ്ത്രീകളെയും യുവതികളെയും വാഹനങ്ങളില്‍ നിന്ന് ഇറക്കിവിടുക, അസഭ്യംപറയുക, മര്‍ദ്ദിക്കുക, പൊലീസിന് നേരെ ആക്രമണം അഴിച്ചുവിടുക, നിയമവിരുദ്ധമായി സംഘംചേരുക, ഹര്‍ത്താലിന്റെ മറവില്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുക, മാധ്യമപ്രവര്‍ത്തകരെയും അവരുടെ വാഹനങ്ങളെയും ആക്രമിക്കുക, ദര്‍ശനത്തിനെത്തിയ യുവതികള്‍ മലകയറിയപ്പോള്‍ തടയുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. എറണാകുളത്തുനിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട 170, കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12 എന്നിങ്ങനെയാണ് അറസ്റ്റ് .

കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചവരുടെ ഫോട്ടോസ് സഹിതം പൊലീസ് ആല്‍ബം തയ്യാറാക്കിയ ശേഷം അതത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറുകയായിരുന്നു. പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും അറസ്റ്റുണ്ട്. തുലാമാസപൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്തും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് അറസ്‌റ്റെന്ന് റിപ്പോര്‍ട്ടുണ്ട്. അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി നാളെ പത്തനംതിട്ടയില്‍ പൊലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തും. പൊലീസ് പുറത്തുവിട്ട ചിത്രത്തില്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ പൊലീസുകാരനായ ഇബ്രാഹിംകുട്ടിയുടെ ചിത്രം കയറിപ്പറ്റിയത് വിവാദമായി. സൈബര്‍ സെല്ലിന് പറ്റിയ പിഴയാണ് ഇതെന്നാണ് വിശദീകരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (28 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (37 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends