ശബരിമലയുടെ പവിത്രത നശിപ്പിക്കരുതെന്ന് പാളയം ഇമാം; രഹന ഫാത്തിമ മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാദ്ധ്യതയില്ലെന്നും, ബോധപൂര്‍വം വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇമാം സുഹൈബ് മൗലവി

മുസ്ലിം നാമധാരിയായ ഒരു യുവതി മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാദ്ധ്യതയില്ലെന്ന് പാളയം പള്ളി ഇമാം സുഹൈബ് മൗലവി. തനിമ കാവ്യസദസ് സംഘടിപ്പിച്ച 'വിശുദ്ധ ഖുര്‍ ആന്‍ മാനവികത കാലിക പ്രസക്തി' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നവര്‍ ബോധപൂര്‍വം വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha























