പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നാളെ ബിജെപി മാര്‍ച്ച്; യുവതീപ്രവേശനത്തെ തടഞ്ഞ പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്

പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നാളെ ബിജെപി മാര്‍ച്ച്. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ യുവതീ പ്രവേശനത്തെ തടഞ്ഞ പ്രതിഷേധകരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് നാളെ ബിജെപി സ്റ്റേഷന്‍ മാര്‍ച്ച് നടത്തുന്നത്.
പമ്പയിലും നിലയ്ക്കലിലും നടപ്പന്തലിലും പ്രതിഷേധക്കാര്‍ വന്‍ അക്രമമാണ് സൃഷ്ടിച്ചത്. പോലീസിന് നേരെ കല്ലേറ് ഉണ്ടാകുകയും നിരവധി വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ശബരിമലയില്‍ ദര്‍ശനത്തിനെത്തിയവരെ മർദ്ദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസ് അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടത്തുന്നത്.
ഇതനുസരിച്ച് എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയില്‍വെ സ്റ്റേഷനിലടക്കം ലുക്കൗട്ട് നോട്ടിസ് പതിപ്പിക്കാനും തീരുമാനം. പോലീസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നാളെ മാര്‍ച്ച് നടത്തുമെന്ന് ബിജെപി വ്യക്തമാക്കി. കൂടാതെ പോലീസിന്റെ നടപടിക്കെതിരായി കോടതിയില്‍ സമീപിക്കാനും ബിജെപി തീരുമാനിച്ചു.
https://www.facebook.com/Malayalivartha























