സൗകര്യങ്ങൾ ഒരുക്കാതെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളി

സൗകര്യങ്ങൾ ഒരുക്കാതെ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളി.പൊതുപ്രവർത്തകനായ പി.ഡി.ജോസഫ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.സുപ്രീം കോടതി വിധി പാലിക്കാൻ ഭരണഘടന സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ട് .സ്ത്രീകളെ ബലം പ്രയോഗിച്ചല്ല പോലീസ് ശബരിമലയിൽ കൊണ്ടുപോയത് സുപ്രീംകോടതിയുടെ വിധി പാലിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും കോടതി പറഞ്ഞു.ഹർജിക്കാരന് വേണമെങ്കിൽ സുപ്രീംകോതിയെ സമീപിക്കാമെന്നും ഹൈക്കോടതി അഭിപ്രയപ്പെട്ടു.
ഇതിനിടയിൽ ശബരിമല യിൽ മുൻപ് ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കുവാൻ ആദിവാസി ദളിത് പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിലേക്ക്ഇറങ്ങാൻ തീരുമാനിച്ചു .മുൻപ് ശബരിമലയിൽ മലയരൻമാർക്കുണ്ടായിരുന്ന അവകാശം തന്ത്രികുടുംബം തട്ടിയെടുത്തുവെന്ന് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള ദളിത് സംഘടകൾ ആരോപിച്ചു . പന്തളം കൊട്ടാരത്തിനും തന്ത്രികുടുംബത്തിനും ശബരിമലയുടെ സമ്പൂർണ്ണ അധികാരം അവകാശപ്പെടാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് ഇവർ പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നത്.
https://www.facebook.com/Malayalivartha























